GENERAL KERALA Uncategorized

മാവോയിസ്റ്റ് നേതാവായ രൂപേഷിനെതിരെ യുള്ള 3 കേസുകളിൽ UAPA റദ്ദാക്കി ഹൈക്കോടതി.

img

മാവോയിസ്റ്റ് നേതാവായ രൂപേഷിനെതിരെ യുള്ള
3 കേസുകളിൽ UAPA റദ്ദാക്കി ഹൈക്കോടതി. പ്രൊസിക്യൂഷൻ നടപടികൾ വൈകിച്ചതിന്നാലാണ് റദ്ദാക്കിയത്

നാദാപുരത്തെ വിലങ്ങാട്, വായാടി ആദിവാസി കോളനികളിൽ വിപ്ലവത്തിന് അധ്വാനം ചെയ്തു കൊണ്ട് ലഘുലേഖകൾ വിതരണം ചെയ്‌തെന്നാണ് കേസ്. 2015ലാണ്‌ രൂപേഷും ഭാര്യ ഷൈനയും അറസ്റ്റിലായത്.

ആദിവാസി കോളനിയിൽ ലഘുലേഖകൾ വിതരണം ചെയ്ത കേസിലെ കുറ്റപത്രം റദ്ദ് ചെയ്യണമെന്നാണ് രൂപേഷ് ആവശ്യപ്പെട്ടിരുന്നത്. യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരെയുള്ളത്.

രൂപേഷ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നാണ് കേസ്.
നാദാപുരത്തെ വിലങ്ങാട്, വായാടി ആദിവാസി കോളനികളിൽ വിപ്ലവത്തിന് അധ്വാനം ചെയ്തു കൊണ്ട് ലഘുലേഖകൾ വിതരണം ചെയ്‌തെന്നാണ് കേസ്. 2015ലാണ്‌ രൂപേഷും ഭാര്യ ഷൈനയും അറസ്റ്റിലായത്. വിചാരണത്തടവുകാരനായി കോയമ്പത്തൂർ ജയിലിലാണ് രൂപേഷ് ഇപ്പോൾ കഴിയുന്നത്. മൂന്നര വർഷത്തെ തടവിന് ശേഷം രൂപേഷിന്റെ ഭാര്യ ഷൈന നേരത്തെ പുറത്തിറങ്ങിയിരുന്നു. ഷൈനയുടെ പേരിൽ 17 കേസുകളാണ് ഉണ്ടായിരുന്നത്