മികച്ച നടിക്കുള്ള പോരാട്ടം ശക്തമാവുന്നു! മഞ്ജു വാര്യരും ഉര്‍വശിയും എസ്തറും! ആരാവും നേടുന്നത്?

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണ ആരൊക്കെയാവും പുരസ്‌കാരം നേടുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. ശക്തമായ പോരാട്ടമാണ് അണിയറയില്‍ നടക്കുന്നത്. ആദ്യഘട്ട സ്‌ക്രീനിങ്ങ് പൂര്‍ത്തിയായെന്നുള്ള വിവരമായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. മികച്ച നടനുള്ള പോരാട്ടം ശക്തമാവുകയാണ്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ജയസൂര്യ എന്നിവരാണ് പട്ടികയിലുള്ളതെന്ന വിവരമാണ് പുറത്തുവന്നത്. ജോജുവിനാവും ഇത്തവണത്തെ പുരസ്‌കാരമെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്.

പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളായിരിക്കും പലപ്പോഴും അണിയറയില്‍ അരങ്ങേറുന്നത്. മികച്ച നടിയായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ജൂനിയേഴ്‌സും സീനിയേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണയും നടക്കുന്നത്. മികച്ച നടന്‍. ചിത്രം, സംവിധായകന്‍ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം സീനിയേഴ്‌സ് ജൂനിയേഴ്‌സ് പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. ഇടവേളയ്ക്ക് ശേഷം സീനിയര്‍ താരങ്ങളെല്ലാം പൂര്‍വ്വാധികം ശക്തിയോടെ സിനിമയില്‍ തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന നേട്ടം. മികച്ച നടിക്കുള്ള പോരാട്ടവും കടുക്കുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി നാളുകള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. ഇത്തവണത്തെ പുരസ്‌കാരങ്ങള്‍ ആര്‍ക്കൊക്കെയായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. മികച്ച നടനും നടിയും സിനിമയും സംവിധായകനുമൊക്കെ ആരായിരിക്കുമെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മികച്ച നടനുള്ള പോരാട്ടം കടുക്കുകയാണ് അതിനിടയിലാണ് മികച്ച നടിയായി ആരെത്തുമെന്ന ചര്‍ച്ചയും സജീവമായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങേറുന്നത്.

മികച്ച നടി

മഞ്ജു വാര്യര്‍, ഉര്‍വശി, അനു സിത്താര, സംയുക്ത മേനോന്‍, ഐശ്വര്യ ലക്ഷ്മി, എസ്തര്‍ ഉള്‍പ്പടെയുള്ള നായികമാരെയാണ് മികച്ച നടിയായി പരിഗണിക്കുന്നത്. ഇവരിലാര്‍ക്കായിരിക്കും പുരസ്‌കാരമെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സമീപകാലത്ത് സിനിമയില്‍ അരങ്ങേറിയവരും ഇത്തവണ മത്സരിക്കുന്നുണ്ട്.

എസ്തറും രംഗത്തുണ്ട്

ബാലതാരമായി സിനിമയിലേക്കെത്തിയ എസ്തര്‍ അടുത്തിടെയാണ് നായികയായി അരങ്ങേറിയത്. അവതാരകയായും അഭിനേത്രിയായും നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. ഷാജി എന്‍ കരുണിന്‍രെ ഓളിലെ പ്രകടനത്തിലൂടെയാണ് എസ്തര്‍ മികച്ച നടിയാവാന്‍ മത്സരിക്കുന്നത്. എന്തായാലും അന്തിവിധി വരാന്‍ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.