POLITICS

മിന്നുന്ന വിജയം ; ബി.ജെ.പിയുടെ ചരിത്ര വിജയം ആഘോഷിച്ച് പ്രവര്‍ത്തകര്‍..

img

ന്യൂഡല്‍ഹി :

മിന്നുന്ന വിജയത്തിന്റെ ആവേശത്തിലാണ് ബി.ജെ.പി ക്യാമ്പ് . വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും ബി.ജെ.പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടിയതോടെ ഉത്സവ ലഹരിയിലായിരുന്നു ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനം .

വോട്ടെണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പേ ഡല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് ആഹ്ലാദ പ്രകടനം ആരംഭിച്ചിരുന്നു . നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന ഉറച്ച ആത്മവിശ്വാസമായിരുന്നു പ്രവര്‍ത്തകരുടെ വാക്കുകളില്‍ .

പ്രതിപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം തച്ചുടച്ച് ഡല്‍ഹിയും , ഗുജറാത്തും രാജസ്ഥാനുമടക്കമുള്ള സംസ്ഥാനങ്ങള്‍ തൂത്തു വാരി ബി.ജെ.പി ചരിത്ര വിജയത്തിലേക്കെത്തിയതോടെ വന്‍ ആഘോഷത്തിനാണ് രാജ്യ തലസ്ഥാനം സാക്ഷ്യം വഹിച്ചത് . തെരുവോരങ്ങളിലെല്ലാം രാജ്യത്തിന്റെ കാവല്‍ക്കാരന് ജയ് വിളിച്ചും , മധുരം വിതരണം ചെയ്തും പ്രവര്‍ത്തകര്‍ സന്തോഷം പങ്കു വെച്ചു .

ഒടുവില്‍ ചരിത്ര വിജയത്തിന് തേര് തെളിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും , പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കു ചേരാനെത്തിയതോടെ ഉത്സവ ലഹരിയിലായിരുന്നു ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപാദ്ധ്യായ മാര്‍ഗിലെ ബി.ജെ.പി ആസ്ഥാനം .

%d bloggers like this: