
കോഴിക്കോട് :-
മുസ്ലീം സ്ത്രീകളുടെ മുഖാവരണം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ എം.ഇ.എസ് അധ്യക്ഷന്‍ ഫസല്‍ ഗഫൂറിന് വധ ഭീഷണി . സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി . ഗള്‍ഫില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയത് . സംഭവത്തില്‍ നടക്കാവ് പോലീസ് കേസെടുത്തു .
എം.ഇ.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്ലിം സ്ത്രീകളുടെ മുഖാവരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു . അടുത്ത അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കും .
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഡോ. കെ.പി.ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയിരുന്നു . ആധുനിതകതയുടെ പേരിലാണെങ്കിലും മതാചാരങ്ങളുടെ പേരിലാണെങ്കിലും പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വിശദമാക്കിയിരുന്നു .
അതേ സമയം , വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഐ.ഡി നിര്‍മിച്ച് തന്റെ പേരില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ഫസല്‍ ഗഫൂര്‍ പരാതി നല്കി .