
ഇടുക്കി :
ഇടുക്കി ജില്ലയിലെ മുണ്ടക്കയം കരിനിലത്ത് അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കരിനിലം പ്ലാക്കപ്പടി ഇളയ ശേരിയില്‍ അമ്മുക്കുട്ടി (70)മകന് മധു (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത് .
അമ്മ കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയിലും മകന് തൂങ്ങി മരിച്ച് നില്ക്കുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത് . അമ്മയെ കൊലപ്പെടുത്തിയ ശേഷം മകന് തൂങ്ങി മരിച്ചതാവാമെന്ന് കരുതുന്നു കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല .
സംഭവത്തിൽ നാട്ടുകാർ ദുരൂഹത ആരോപിക്കുന്നു , കൊലപാതകമാണൊ , കർഷക ആത്മഹത്യ ആണൊ തുടങ്ങിയ സംശയങ്ങൾ ആണ് നാട്ടുകാർ ഉന്നയിക്കുന്നത് .
നാട്ടുകാർ ഇടപെട്ടതോടെ പോലീസ് കേസ് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് ഉറപ്പു കൊടുത്തു .