GENERAL Uncategorized

മുസ്ലിം പള്ളികളിൽ വനിതാ പ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും..

img

ന്യൂഡൽഹി :

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും .

വിഷയത്തിൽ മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം ദമ്പതികൾ സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കുക . യസ്മീജ് സുബെർ അഹമ്മദ് പീർസാദെ , സുബെർ അഹമ്മദ് പീർസാദെ തുടങ്ങിയവരാണ് ഹർജിക്കാർ .

സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കാതിരിക്കുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് .

സ്ത്രീകൾ പള്ളികളിൽ പ്രവേശിച്ച് ആരാധന നടത്തരുതെന്ന് പ്രവാചകൻ മുഹമ്മദ് നബിയോ വിശുദ്ധ ഖുറാനോ ഒരിടത്തും പറയുന്നില്ല . ഖുറാൻ സ്ത്രീ-പുരുഷ വിവേചനത്തെ സാധൂകരിക്കുന്നില്ല . അത് വിശ്വാസത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് .

READ ALSO  സ്ഥാനാര്‍ത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണമെന്ന് ഇലക്ഷൻ കമ്മീഷൻ

എന്നാൽ ഇന്ന് ഇസ്ലാം സ്ത്രീവിരുദ്ധമായ ഒരു മതമായി മാറിയിരിക്കുകയാണ് . ഹർജിക്കാർ വാദിക്കുന്നു .

നിലവിൽ ചില ജമാ അത്തെ ഇസ്ലാമി പള്ളികളിലും മുജാഹിദ് ആരാധനാലയങ്ങളിലും മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനവും ആരാധനയ്ക്ക് അനുവാദവുമുള്ളത് .

സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ള പള്ളികളിൽ പോലും അവർക്ക് പ്രത്യേക വാതിലുകളും പ്രാർഥനാ മുറികളുമാണുള്ളത് .

പ്രബലമായ സുന്നി വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളികളിൽ സ്ത്രീകൾക്ക് വിലക്കുണ്ട് .

%d bloggers like this: