GENERAL Kasargod

മുൻ എംപി കരുണാകരന്റെ ഭാര്യയെ അപമാനിച്ചതിന് 5000 രൂപ പിഴ..

img

കാഞ്ഞങ്ങാട്:

മുൻ എംപിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കരുണാകരന്‍റെ ഭാര്യയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയതിനു മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് 5000 രൂപ പിഴ വിധിച്ചു.

നീലേശ്വരം ബ്ലോക്ക് മുൻ അംഗം പടന്നയിലെ സുബൈദ അസീസിനെയാണ് പിഴയടക്കാൻ ഹൊസ്ദുർഗ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചത്.

ഏഴു മാസം മുൻപാണ് സംഭവം. മുൻ എംപിയുടെ ഭാര്യ ലൈലയുടെ മൊബൈലിൽ വാട്ട്സ്ആപ്പിലേക്ക് അശ്ലീലഭാഷയിൽ അപകീർത്തിപരമായ സന്ദേശം നൽകുകയും സുബൈദ അംഗമായ ഗ്രൂപ്പിൽ ഇതു പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അന്ന് എംപിയായിരുന്ന പി.കരുണാകരൻ മജിസ്ട്രേറ്റിനു നേരിട്ടു പരാതി നൽകുകയായിരുന്നു.

%d bloggers like this: