KERALA OBITUARY

മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു..

img

തിരുവനന്തപുരം:

മുന്‍ മന്ത്രി കടവൂര്‍ ശിവദാ സന്‍ അന്തരിച്ചു. വൈദ്യുതി, വനം, എക്‌സൈ സ്, ആരോഗ്യം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

കരുണാകരന്‍, ആന്റണി മന്ത്രിസഭ കളില്‍ അംഗമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 88 വയസ്സായിരുന്നു.

ശബരിമല വിഷയത്തിൽ അദ്ദേഹം സർക്കാരിനും കോടതിയ്ക്കും അനുകൂലമായ നിലപാടെടുത്ത് ശ്രദ്ധേയനായിരുന്നു.. അനാചാരങ്ങൾ ഇല്ലാതാക്കാൻ ദൈവം കോടതിയുടെ രൂപത്തിൽ അവതരിച്ചതാണെന്ന അദ്ദേഹത്തിന്റെ നിലപാട് കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു..

ആര്‍.എസ്.പി യിലൂടെ പൊതു പ്രവര്‍ത്തനം തുടങ്ങിയ കടവൂര്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1980 ലും 1982 ലും ആര്‍. എസ്.പി സ്ഥാനാര്‍ത്ഥിയായും 1991, 1996 , 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായും ജയിച്ചു .

READ ALSO  കോട്ടയം മെഡി. കോളേജിൽ പുതിയ കാർഡിയോളജി ബ്ലോക്കിന് ഭരണാനുമതി

തൊഴിലാളി വിഭാഗങ്ങളെ കോണ്‍ഗ്രസിനൊപ്പം നിലനിര്‍ത്തുന്നതില്‍ കടവൂര്‍ ശിവദാസന്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ് . കൊല്ലം ജില്ലയില്‍ കോണ്‍ഗ്രസിന്റെ ശക്തി വര്‍ധിപ്പിച്ചത് ഇദ്ദേഹത്തിന്റെ ഇടപെടലുകളാണ് .

അംസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു വേണ്ടി ക്ഷേമ നിധി ബോര്‍ഡ് രൂപവത്കരിക്കണമെന്ന ആശയം കടവൂര്‍ ശിവദാസന്റേതായിരുന്നു . അതോടെയാണ് എല്ലാ മേഖലയിലും ക്ഷേമ നിധി ബോര്‍ഡ് എന്ന ആശയം തന്നെ കേരളത്തില്‍ നടപ്പിൽ വന്നത് .

വിശ്രമ ജീവിതത്തില്‍ ആയിരുന്നപ്പോഴും പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം പലരും തേടിയിരുന്നു . രാഷ്ട്രീയത്തിന് പുറമെ വിശ്രമ ജീവിത കാലത്ത് ആധ്യാത്മിക മേഖലയിലേക്കും അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു..

%d bloggers like this: