KERALA POLITICS

മുൻMP സമ്പത്തിന്റെ കാറിന്റെ ബോർഡ് ഫോട്ടോഷോപ്പ്.. പോസ്റ്റ് മുക്കി തൃത്താല MLA, മുക്കാൻ ധൈര്യമില്ലാതെ ഷാഫി പറമ്പിൽ, FB യിൽ മറുപടിയുമായി സമ്പത്തിന്റെ ഡ്രൈവർ…

img

എക്സ് എംപി എന്ന് എഴുതിയ ഒരു കാര്‍, മുന്‍ എം.പി സമ്പത്തിന്റെ കാര്‍ എന്നായിരുന്നു അവകാശ വാദം, എന്നാല്‍ താള്‍ ഇങ്ങനെ ഒരു ബോര്‍ഡ്‌ വെച്ചില്ല എന്ന് സമ്പത്ത് പറഞ്ഞതോടെ വി.ടി ബല്‍റാം ഷെയര്‍ ചെയ്ത പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു.

എന്നാല്‍ ഷാഫി പറമ്പില്‍ തന്റെ പേജില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടില്ല.

തെരഞ്ഞെടുപ്പിൽ തോറ്റതോടെ എം.പി സ്ഥാനം നഷ്ടമായെങ്കിലും എം.പി എന്നത് ഉപയോഗിക്കാൻ വേണ്ടി കാറിന് എക്സ്-എംപി എന്ന് എഴുതിയ കാറാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. KL-01, BR-657 എന്ന നമ്പരിലുള്ള കാറിലാണ് ‘Ex.MP’ എന്ന് പതിപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങൽ മുൻ എം.പി എ സമ്പത്തിന്‍റ പേരിലുള്ള കാറാണ് ഇത്.

READ ALSO  ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുക അന്താരാഷ്ട്ര നിലവാരത്തില്‍

എന്നാല്‍ സംഭവത്തെക്കുറിച്ച് സമ്പത്ത് പറയുന്നത് ഇങ്ങനെയാണ്.

“ഇത്തരത്തില്‍ ഒരു ബോര്‍ഡുമായി താന്‍ ഇതുവരെ യാത്ര ചെയ്തിട്ടില്ലെന്നാണ് സമ്പത്ത് പ്രതികരിച്ചത്. ഇത് സംബന്ധിച്ച പ്രചാരണങ്ങളെക്കുറിച്ച് അറിയില്ല. ചിലപ്പോള്‍ ചിത്രം വ്യാജമായിരിക്കാം

എന്നാൽ മറുപടി വേദനയോടെത്തന്നെ ഫേസ്ബുക്കിൽ കുറിച്ചിരിയ്ക്കുകയാണ് സമ്പത്തിന്റെ കാർ ഡ്രൈവർ..

പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ..

ഒന്നും മനസ്സിൽ ആകുന്നില്ല…

എന്താ ഈ ലോകം ഇങ്ങനെ…

കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്.
ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ്കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ. ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്.

READ ALSO  ശക്തമായ കാറ്റിന് സാദ്ധ്യത: 18 മുതല്‍ 20 വരെ മത്സ്യബന്ധനത്തിന് പോകരുത്

കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല…

ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം.

ഇന്ന് സഖാവ്. സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്.

%d bloggers like this: