PRD News STATE GOVERNMENT

മൂന്നാംവർഷത്തെ പ്രോഗ്രസ‌് റിപ്പോർട്ട്  തിങ്കളാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനംചെയ്യും.

img

തിരുവനന്തപുരം:

സംസ്ഥാന സർക്കാർ നാലാം വർഷത്തിലേക്ക് കടന്ന ഘട്ടത്തിൽ മൂന്നാംവർഷത്തെ പ്രോഗ്രസ‌് റിപ്പോർട്ട് തിങ്കളാഴ‌്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനംചെയ്യും. വൈകിട്ട് അഞ്ചിന‌് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങും. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷനാകും. മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന‌് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്തിന്റെ പുരോഗതിയിലും വികസനത്തിലും ഊന്നി ഇച്ഛാശക്തിയോടെയും ദിശാബോധത്തോടെയുമുള്ള പ്രവർത്തനങ്ങളാണ് മൂന്നുവർഷത്തിനിടെ എൽഡിഎഫ‌് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നതെന്ന‌് കടകംപള്ളി പറഞ്ഞു. തെരഞ്ഞെടുപ്പുവാഗ്ദാനങ്ങൾ എത്രത്തോളം നടപ്പാക്കി എന്ന കാര്യം ഓരോവർഷവും പരിശോധിച്ച് ജനങ്ങൾക്കുമുമ്പാകെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടുവർഷവും പ്രോഗ്രസ‌് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. പ്രകടനപത്രികയിൽ നൽകിയ 600 വാഗ്ദാനം എത്രത്തോളം നടപ്പാക്കി എന്നാണ് വിലയിരുത്തിയിട്ടുള്ളത്. എല്ലാവർഷവും പ്രോഗ്രസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏക സർക്കാരാണ‌് കേരളത്തിലേത‌്.
മതനിരപേക്ഷവും അഴിമതിരഹിതവും വികസിതവുമായ കേരളത്തിനുള്ള കർമപദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരളത്തിന്റെ നവോത്ഥാനമൂല്യവും മതനിരപേക്ഷ പാരമ്പര്യവും സംരക്ഷിച്ച‌് മുന്നോട്ടുപോകുന്നതിനുള്ള ഇടപെടൽ നടത്തിയിട്ടുണ്ട്. പ്രകടനപത്രികയിൽ പറഞ്ഞവയ‌്ക്കു പുറമെ ഏറെ പ്രവർത്തനങ്ങൾ നടത്തി.

READ ALSO  കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം: കര്‍ശന നടപടിയെന്നു മന്ത്രി

അവ അനുബന്ധമായി പ്രോഗ്രസ‌് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ച നയങ്ങൾ, പ്രളയാനന്തര പുനർനിർമാണം, അടിയന്തരസഹായങ്ങൾ, കേരള പുനർനിർമാണ പദ്ധതി, ലോക പുനർനിർമാണ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗം, വിഭവസമൃദ്ധിക്ക് കിഫ്ബി, മറ്റു പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും, മികവിനു കിട്ടിയ അംഗീകാരങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തി. പ്രോഗ്രസ‌് റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. പുനർനിർമാണത്തിലും അടിസ്ഥാന സൗകര്യവികസനത്തിലും പുതിയ പാതകൾ തുറക്കുകയാണ് കേരളം. മുഖ്യമന്ത്രി നെതർലൻഡ്സ് ഉൾപ്പെടെ നടത്തിയ വിജയകരമായ സന്ദർശനം ഈ ദൗത്യനിർവഹണത്തിന് കരുത്ത‌് പകരുമെന്നും കടകംപള്ളി പറഞ്ഞു.

%d bloggers like this: