HEALTH Technology

മൂന്ന് ആളുകളുടെ ഡി.എന്‍.എയില്‍ നിന്ന് കുഞ്ഞ് ജനിച്ചു ; ശാസ്ത്ര ലോകത്തെ അമ്പരപ്പിച്ച് ഗവേഷകർ..

img

മൂന്ന് ആളുകളുടെ ഡി.എന്‍.എയില്‍ നിന്ന് ഒരു കുഞ്ഞ് ജനിക്കുക എന്ന് പറയുന്നത് ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിക്കുന്ന ഒരു വാർത്തയാണ് . 32കാരിയായ ഗ്രീക്ക് യുവതിയാണ് മൂന്ന് പേരിൽ നിന്ന് ഒരു കുഞ്ഞിന് ജന്മം നൽകിയത് .

സ്പെയിനിലെയും ഇറ്റലിയിലെയും ഒരു സംഘം ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നില്‍ .

വന്ധ്യതയുള്ള ഒരമ്മയുടെ അണ്ഡവും , പിതാവിന്റെ ബീജവും , മറ്റൊരു യുവതിയുടെ അണ്ഡത്തില്‍ നിന്നും വിഭജിച്ച ക്രോമോ സോമുകളും ചേര്‍ത്താണ് ഈ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു . കുഞ്ഞിന് 2.96 കിലോ ഭാരമാണുള്ളത് . കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുഞ്ഞ് ജനിച്ചത് .

READ ALSO  ഇന്ന് 4125 പേർക്ക് കോവിഡ് 19

പലതവണ ഐ.വി.എഫ് ചികിത്സ നടത്തി പരാജയപ്പെട്ടപ്പോഴാണ് ഇത്തരമൊരു പരീക്ഷണത്തിന് യുവതി വിധേയയായത് .

മെക്സിക്കോയില്‍ 2016ൽ സമാനമായ രീതിയിൽ ഒരു പരീക്ഷണം നടന്നിരുന്നു . വന്ധ്യതാ ചികിത്സാ രംഗത്ത് ഇത് വലിയൊരു നേട്ടം തന്നെയാണെന്ന് ഗവേഷകർ പറഞ്ഞു .

മെറ്റേർണൽ സ്പിന്റൽ ട്രാൻസ്ഫർ മെത്തേട് എന്നാണ് ഈ പുതിയ ചികിത്സയുടെ പേര് . എന്നാൽ , ഈ ചികിത്സ രീതിക്കെതിരെ നിരവധി ചോദ്യങ്ങളും ഉയരുന്നുണ്ട് .

അമ്മയാകാൻ പ്രയാസം നേരിടുന്നവർക്ക് ഈ ചികിത്സ അനുഗ്രഹം തന്നെയാണെന്ന് പറയാം .

%d bloggers like this: