
കൊച്ചി :
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് ജുവനൈല്‍ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്തു .
ഇരുവരും പോലീസ് നിരീക്ഷണത്തിലാണ് . അധികം വൈകാതെ ഇവരെ കസ്റ്റഡിയിലെടുക്കും .
അതേ സമയം കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി . എന്നാല്‍ നില അതീവ ഗുരുതരമാണെന്നും കുട്ടി വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ വിശദമാക്കി . മരുന്നുകളോട് ശരീരം പ്രതികരിക്കുന്നില്ലെന്നും തലച്ചോറിലെ രക്തസ്രാവം നിലക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു .
പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ ഇന്നലെ വൈകിട്ടോടെയാണ് തലയ്ക്ക് പരിക്കേറ്റ നിലയില്‍ എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . കുട്ടി വീടിന്റെ ടെറസില്‍ നിന്നും വീണതാണെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത് . എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വ്യക്തമാകുന്നുണ്ട് . കുട്ടിയുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു . ഇതോടെ ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു .