
മേടമാസ-വിഷു പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറന്നു . ഇന്നലെ വൈകിട്ട് 5ന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു ._*
*_ഭക്തരുടെ എണ്ണത്തിലും വലിയ കുറവാണ് ഇന്നലെ അനുഭവപ്പെട്ടത് ._*
*_ഇന്ന് രാവിലെ 5 മണിക്ക് ക്ഷേത്രനട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തി ._*
*_നെയ്യഭിഷേകം , കളഭാഭിഷേകം , പടിപൂജ എന്നിവ എല്ലാ ദിവസങ്ങളിലും ഉണ്ടാകും ._*
*_വിഷു ദിവസമായ 15ന് പുലര്‍ച്ചെ 4 മുതല്‍ 7 മണി വരെ ഭക്തര്‍ക്കായി വിഷുക്കണിദര്‍ശനം ഒരുക്കും . തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും ._*
*_19 രാത്രി മേട – വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്രനട അടയ്ക്കും ._*
*_തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ പരമാവധി വിവാദങ്ങള്‍ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിനും , പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതായാണ് സൂചന ._*
*_കുംഭമാസ പൂജകള്‍ക്കും ഉത്സവത്തിനും നട തുറന്നപ്പോള്‍ ഇതര സംസ്ഥാനക്കാരായ ചില യുവതികള്‍ പമ്പ വരെ എത്തിയിരുന്നു . എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ വിവാദങ്ങള്‍ ഒഴുക്കാന്‍ യുവതികളെ പോലീസ് തന്നെ മടക്കി അയക്കുകയായിരുന്നു. ഇത്തവണയും യുവതികള്‍ എത്തിയാല്‍ പമ്പയില്‍ നിന്ന് കടത്തി വിടേണ്ടതില്ലെന്നാണ് അനൗദ്യോഗികമായി പോലീസിന് ലഭിച്ച നിര്‍ദേശം ._*
*_അതേ സമയം നട തുറക്കുന്ന ദിവസമായിട്ടും ദേവസ്വം മന്ത്രിയോ ബോര്‍ഡ് പ്രസിഡന്റോ അംഗങ്ങളോ സാന്നിധാനത്തെത്താതിരുന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല .l….