GENERAL SOCIAL MEDIA Technology

മൊബൈല്‍ ഫോണ്‍ കൈപൊള്ളും; നിരക്കുകള്‍ കുത്തനെ കൂട്ടി കമ്പനികള്‍..

ന്യൂഡൽഹി:

രാജ്യത്ത് മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂട്ടുന്നു. ഐഡിയ വോഡഫോൺ പ്രീപെയ്ഡ് നിരക്ക് 42 ശതമാനമാണ് വർധിപ്പിച്ചത്. ഭാരതി എയർടെലും നിരക്ക് വർധന പ്രഖ്യാപിച്ചു.

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന്റെ ഭാഗമായാണ് മൊബൈൽ കമ്പനികൾ നിരക്ക് വർധന പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച മുതൽ പുതിക്കിയ നിരക്കുകൾ നിലവിൽ വരും.

വോഡഫോൺ ഐഡിയ പുതിയ താരിഫുകൾ നൽകും. രണ്ട് ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസം എന്നീ കാലയളവിലേക്കുള്ള നിരക്കുകളാണ് പ്രഖ്യാപിച്ചത്. നിലവിലെ നിരക്കുകളുമായി തട്ടിച്ചു നോക്കുമ്പോൾ 42 ശതമാനം വർധനവാണ് ഉണ്ടാകുന്നത്.

മറ്റൊരു കമ്പനിയായ ഭാരതി എയർടെലും നിരക്കുകൾ പ്രഖ്യാപിച്ചു. താരിഫുകളിൽ 50 പൈസ മുതൽ 2.85 രൂപവരെയാണ് വർധനവ്. പരിധിക്ക് മുകളിലുള്ള ഡാറ്റ ഉപയോഗത്തിന് കൂടുതൽ നിരക്ക് ഈടാക്കും. എയർടെൽ നെറ്റ്വർക്കിൽ നിന്ന് മറ്റ് നെറ്റ്വർക്കിലേക്കുള്ള അൺലിമിറ്റഡ് കോളിങ്ങിനും തുക ഈടാക്കും. കഴിഞ്ഞ പാദത്തിൽ ഐഡിയ-വോഡഫോൺ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്പെക്ട്രം വാടക ഇനത്തിൽ ഉൾപ്പടെ വൻ കുടിശ്ശിക വരുത്തിയത്.

READ ALSO  കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി അറസ്റ്റിൽ..

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: