NATIONAL POLITICS Uncategorized

മോദിയെ നമ്പർ വൺ ആക്കി തിരഞ്ഞെടുത്ത “ബ്രിട്ടീഷ് ഹെറാൾഡ്” കൊച്ചിയിലെ ഓൺലൈൻ പത്രം. നാണം കെട്ട് ദേശീയ മാധ്യമങ്ങൾ…

img

കൊച്ചി> പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി തെരഞ്ഞെടുത്ത ‘ബ്രിട്ടീഷ‌് ഹെറാൾഡ‌്’ ഓൺലൈൻ മാഗസിൻ സർവേ ഫലത്തിന്റെ ചെമ്പ‌് തെളിയുന്നു. ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന, ഓൺലൈൻ മാധ്യമങ്ങളുടെ പ്രചാരത്തിന്റെ അളവുകോലായി കരുതുന്ന വെബ‌് ട്രാഫിക‌് റാങ്കിങ്ങിൽ 28,518 –-ാം സ്ഥാനം മാത്രമുള്ള ‘പ്രമുഖ ബ്രിട്ടീഷ‌് മാധ്യമം’ കൊച്ചി സ്വദേശിയുടേത‌്.

റഷ്യൻ പ്രസിഡന്റ‌് വ്ലാഡിമിർ പുടിനെയും അമേരിക്കൻ പ്രസിഡന്റ‌് ഡൊണാർഡ‌് ട്രംപിനെയും ചൈനീസ‌് പ്രസിഡന്റ‌് ഷി ജിൻപിങ്ങിനെയും പിന്തള്ളി ഓൺലൈൻ വോട്ടെടുപ്പിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന‌് കഴിഞ്ഞ 18നാണ‌് ‘ബ്രിട്ടീഷ‌് ഹെറാൾഡ‌്’ പ്രഖ്യാപിച്ചത‌്.

ബ്രിട്ടീഷ‌് ഓൺലൈൻ മാഗസിൻ സർവേയിൽ നരേന്ദ്ര മോഡി ഒന്നാമതെത്തിയെന്ന‌് കേട്ടയുടനെ ദേശീയ മാധ്യമങ്ങൾ വാർത്ത ഏറ്റുപിടിച്ചു. പ്രമുഖ ബ്രിട്ടീഷ‌് മാധ്യമമെന്ന വിശേഷണത്തോടെയായിരുന്നു അവതരണം.കേന്ദ്രമന്ത്രിമാരായ ഗിരിരാജ‌്സിങ്‌, അനുരാഗ‌് താക്കുർ, ബിജെപി ദേശീയ വർക്കിങ്‌ പ്രസിഡന്റ‌് ജെ പി നദ്ദ തുടങ്ങിയവർ മോഡിയുടെ നേട്ടം ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചു. അർണാബ‌് ഗോ സ്വാമിയുടെ റിപ്പബ്ലിക‌് ടിവി അന്നുതന്നെ സംഭവം ചൂടൻ ചാനൽ ചർച്ചയാക്കി.സീ ന്യൂസും വൺ ഇന്ത്യയും ടൈംസ‌് നൗവും സംഭവം ഔദ്യോഗികമായി ട്വീറ്റ‌് ചെയ‌്തു. എന്നാൽ, അന്താരാഷ‌്ട്ര മാധ്യമങ്ങളൊന്നും സംഭവം അറിഞ്ഞതുപോലുമില്ല. അതോടെയാണ‌് ഈ ‘പ്രമുഖ ബ്രിട്ടീഷ‌് മാധ്യമ’ത്തെക്കുറിച്ചുള്ള അന്വേഷണം പലരും തുടങ്ങിയത‌്. ട്വിറ്ററിൽ നാലായിരത്തോളം പേർ മാത്രം പിന്തുടരുന്ന ഓൺലൈൻ മാഗസിന്റെ ഉടമ കൊച്ചി പനയപ്പിള്ളി സ്വദേശി അൻസിഫ‌് അഷറഫ‌് ആണെന്ന വിവരം പുറത്തുവന്നു.

READ ALSO  തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡുതലസംവരണം സെപ്റ്റംബര്‍ 28 മുതല്‍

പ്രവാസി വ്യവസായിയായ അദ്ദേഹം 1992 മുതൽ കൊച്ചിൻ ഹെറാൾഡ‌് എന്ന ദ്വൈമാസികയും പ്രസിദ്ധീകരിക്കുന്നുണ്ട‌്. ബിബിസിയും ദി ഗാർഡിയനും പോലുള്ള ബ്രിട്ടീഷ‌് മാധ്യമങ്ങൾക്ക‌് ട്വിറ്ററിൽ ദശലക്ഷക്കണക്കിന‌് ഫോളേവേഴ‌്സ‌് ഉള്ളപ്പോഴാണ‌് നാലായിരം മാത്രം ഫോളോവേഴ‌്സ‌ുള്ള ബ്രിട്ടീഷ‌് ഹെറാൾഡ‌് ഇന്ത്യയിലെ മാധ്യമങ്ങൾക്കും ബിജെപി നേതാക്കൾക്കും ‘പ്രമുഖ’ ബ്രിട്ടീഷ‌് മാധ്യമമായത‌്.

വെബ‌് ട്രാഫിക‌് റാങ്കിങ്ങിൽ 28,518 –-ാം സ്ഥാനമാണ‌് ബ്രിട്ടീഷ‌് ഹെറാൾഡിനുള്ളത‌്. (രണ്ടു മാസം മുമ്പത്തെ സ്ഥാനം 95,979) . എൻഡിടിവിയുടെ വെബ‌് ട്രാഫിക‌് റാങ്ക‌് 395ഉം ഇന്ത്യാ ടൈംസിന്റേത‌് 190ഉം ആണ‌്.ബ്രിട്ടീഷ‌് ഹെറാൾഡ‌് നടത്തിയെന്നു പറയുന്ന ഓൺലൈൻ സർവേയിൽ 30.9 ശതമാനം വോട്ട‌് നരേന്ദ്ര മോഡിക്ക‌് കിട്ടിയതായി അവകാശപ്പെടുന്നു.

READ ALSO  ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ കർശന നടപടി വേണം: എം. എസ്. ഭുവനചന്ദ്രൻ

എന്നാൽ, സർവേയുടെ സ്വഭാവമെന്തെന്നത‌് വെളിപ്പെടുത്തിയില്ല. വ്ലാദിമിർ പുടിന‌് 29.9, ഷി ജിൻപിങ്ങിന‌് 21.9, ഡൊണാൾഡ‌് ട്രംപിന‌് 18.1 എന്നിങ്ങനെയും വോട്ട‌് കിട്ടിയതായി ബ്രിട്ടീഷ‌് ഹെറാൾഡ‌് പറഞ്ഞു. മറ്റൊരു രസകരമായ കാര്യം, നരേന്ദ്ര മോഡി: ലോകത്തെ ഏറ്റവും സ്വാധീനമുള്ള വ്യക്തി എന്ന‌ തലക്കെട്ടോടെ മോഡിയുടെ ചിത്രമുള്ള ബ്രിട്ടീഷ‌് ഹെറാൾഡ‌് മാഗസിന്റെ കവർ അവർ കഴിഞ്ഞ മെയ‌് 23നു തന്നെ ട്വീറ്റ‌് ചെയ‌്തിരുന്നു എന്നതാണ‌്. ജൂൺ 18നാണ‌് സർവേഫലം ട്വീറ്റ‌് ചെയ‌്തത‌്.

%d bloggers like this: