CRIME

മോഷണത്തിനു വഴിയൊരുക്കും കീ ചെയിനുകള്‍..

img

എയര്‍പ്പോര്‍ട്ടുകളിലും അനുബന്ധമേഖലകളിലും അതിമനോഹരങ്ങളായ കീ ചെയിനുകള്‍ വില്‍ക്കുന്നവരെ കാണാറുണ്ട്. ഇപ്പോള്‍ ഇത്തരം കീ ചെയിനുകള്‍ മോഷണത്തിലേക്കുള്ള വഴിയാക്കിയിരിയ്ക്കുകയാണ് ‘ന്യൂ ജെന്‍’ മോഷ്ഠാക്കള്‍.
കീ ചെയിനുകള്‍ക്കുള്ളില്‍ അതിവിദഗ്ധമായി ഒളിപ്പിച്ചിട്ടുള്ള ചിപ്പുകള്‍ (in built tracking device chip) വാഹനങ്ങളുടെയും വീടുകളുടെയും കൃത്യമായ സ്ഥാനം മോഷ്ഠാക്കള്‍ക്കു നല്‍കും.
ഒരു പക്ഷേ ഇതു വാങ്ങുന്നവരുടെ ജീവന്‍ പോലും അപകടത്തിലാക്കാമെന്നാണ് വിവരം.
സെയില്‍സ് പ്രൊമോഷന്‍ എന്ന പേരില്‍ വെറുതേ നല്‍കാന്‍ പോലും ഇതിന്‍റെ വില്‍പ്പനക്കാര്‍ തയ്യാറായേക്കാം. മോഹിപ്പിക്കുന്ന തരത്തില്‍ മനോഹരമായ ഡിസൈനുകളിലാണ് ഇവയുടെ നിര്‍മ്മിതി.
മുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്‍റെ എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള്‍ സെന്‍ററാണ് ഈ വിവരം നല്‍കിയത്.
സ്വന്തമായി മുന്തിയ കാറുകളും വീടുകളുമുണ്ടായേക്കാവുന്ന സമ്പന്നരെ ലക്ഷ്യമാക്കിയാവാം എയര്‍പോര്‍ട്ടുകളെ കേന്ദ്രീകരിച്ചുള്ള ഈ തട്ടിപ്പ്.

%d bloggers like this: