CRIME KERALA

യുവതലമുറ ലഹരിക്ക് അടിമപ്പെടുന്നു ; ഈ വർഷം സംസ്ഥാനത്ത് പിടികൂടിയത് ആയിരം കോടിയുടെ ലഹരി വസ്തുക്കൾ : ഋഷിരാജ് സിംഗ്..

img

കോഴിക്കോട് :

സംസ്ഥാനത്ത് മയക്ക് ഗുളികകളുടെ ഉപയോഗം വർധിക്കുന്നതായി എക്സൈസ് വകുപ്പ് . ലഹരി വസ്തുക്കളുടെ ഉത്പാദനം സംസ്ഥാനത്ത് കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കേരളത്തിലേക്കെത്തുകയാണെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞു .

ഈ വർഷം ഇത് വരെ ആയിരം കോടിയുടെ ലഹരി വസ്തുക്കളാണ് കേരളത്തിൽ എക്സൈസ് പിടികൂടിയത് . തെലങ്കാന , മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും മയക്ക് ഗുളികകൾ അടക്കമുള്ളവ സംസ്ഥാനത്ത് എത്തുന്നത് .

ഇതിന് അന്തർ സംസ്ഥാന സ്വകാര്യ ബസ്സുകളെയും ലഹരി മാഫിയ ഉപയോഗിക്കുന്നുണ്ട് . എന്നാൽ ബസ്സുകളിൽ പരിശോധന നടത്താൻ എക്സൈസിന് പരിമിതകളുള്ളതാണ് കുഴക്കുന്നത് .

READ ALSO  കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്

കൊച്ചിയടക്കമുള്ള കേരളത്തിലെന്ന നഗരങ്ങളിൽ മയക്ക് ഗുളികകളുടെ ഉപയോഗം വർധിക്കുകയാണ് . യുവതലമുറയാണ് ഇതിന് അടിമപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരും ലഹരി വസ്തുക്കൾ കേരളത്തിലെത്തിക്കുന്നതായി എക്സൈസ് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടികൾ സ്വീകരിക്കും. ലഹരിവില്പനക്കാരെ പിടികൂടിയാലും നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടുകയാണ്. ഇതിന് മാറ്റം വരാൻ നിയമം കർശനമാവണമെന്ന നിലപാടിലാണ് എക്സൈസ് വകുപ്പ് .

%d bloggers like this: