GENERAL Uncategorized

യുവതികളെ തടയാൻ സംഘപരിവാർ ശബരിമലയിൽ എത്തിയത് മോദിയുടെ അനുഗ്രഹത്തോടെയാണ് ; പിണറായി..

img

കൊല്ലം :
യുവതികൾ ശബരിമലയിൽ കയറുന്നത് തടയാനും , യുവതീ പ്രവേശന വിധി നടപ്പാക്കാതിരിക്കാനുമായി സംഘപരിവാർ ശബരിമലയിൽ എത്തിയത് നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .

മംഗലാപുരത്തും മറ്റും പോയി ശബരിമലയുടെയും , അയ്യപ്പന്റെയും പേര് പറയുന്നത് കേരളത്തിന് അപമാനമാണ്സുപ്രീം കോടതി വിധി ഉൾക്കൊള്ളാൻ കഴിയുന്ന സർക്കാരാണ് കേരളത്തിലുള്ളത് . നിയമവാഴ്ച്ച നിലനിൽക്കുന്ന രാജ്യമാണിത് . സുപ്രീം കോടതി വിധി പ്രസ്താവിച്ചാൽ അത് നടപ്പാക്കുന്നതാണ് മര്യാദ . അത് മാത്രമേ സംസ്ഥാന സർക്കാർ ചെയ്തുള്ളൂ .ശബരിമലയിൽ എത്തിയ ക്രിമിനലുകളെ തടയാൻ പൊലീസിനു കഴിഞ്ഞു . അതിനു ശക്തമായ നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും പിണറായി പറഞ്ഞു .പിറവം പള്ളിയെ സംബന്ധിച്ചുള്ള സുപ്രീംകോടതി വിധിയെ കുറിച്ചുള്ള ചോദ്യത്തിന് പതിവ് പോലെ ഉത്തരം പറയാതെ പിണറായി ഇറങ്ങി പോയി .

%d bloggers like this: