INTERNATIONAL

യു.എ.ഇയില്‍ പരക്കെ കനത്ത കാറ്റും മഴയും; ദുബായ് മാളില്‍ വെള്ളം കയറി.

ദുബായ്:

യു.എ.ഇയിലുടനീളം ഇന്ന് കനത്ത മഴ. ചിലയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. റോഡുകളിലെ വലിയ തോതിലുള്ള വെള്ളകെട്ടുമൂലം ഷാർജ, ഫുജൈറ എന്നിവിടങ്ങളിലെ ചില സ്കൂളുകൾ നേരത്തെ വിട്ടു.

മോശം കാലാവസ്ഥമൂലം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തടസ്സപ്പെട്ടു. ദുബായ് മാളിലും പരിസരങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്. രാജ്യത്ത് പൊതുവെ മൂടികെട്ടിയ അന്തരീക്ഷമാണ്.

മഴ രണ്ടുദിവസംകൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് അടി വരെ തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ ഇറങ്ങരുതെന്നും നിർദേശമുണ്ട്. പൊതുജനങ്ങളോട് ജാഗ്രതയോടെയിരിക്കാനും സമൂഹമാധ്യമങ്ങളിലൂടെ അധികൃതർ പുറത്തുവിടുന്ന നിർദേശങ്ങൾ പാലിക്കാനും പോലീസ് അഭ്യർത്ഥിച്ചു.

%d bloggers like this: