INTERNATIONAL JOBS

യു.എ.ഇ കഴിഞ്ഞ വര്ഷം ഏർപ്പെടുത്തിയ പൊതുമാപ്പ് കാലാവധിക്ക് പിന്നാലെ അനുവദിച്ച ജോലി അന്വേഷകർക്കായുള്ള സന്ദർശക വിസ എടുത്തവർക്ക് മാർഗ നിർദേശവുമായി അധികൃതർ..

img

ദുബായ് :

വിസ കാലാവധി അവസാനിക്കുന്നത് സംബന്ധിച്ച് കരുതൽ ഉണ്ടാവണമെന്നും , കാലാവധിക്ക് ശേഷം രാജ്യത്ത് താങ്ങുന്നവരെ നിയമ ലംഘകരായി കണ്ട് ശിക്ഷാ നടപടികൾ കൈക്കൊള്ളുമെന്നും അധികൃതർ അറിയിച്ചു .

പദവി ശരിയാക്കൂ , സ്വയം സുരക്ഷിതരാകൂ എന്ന സന്ദേശത്തിലായിരുന്നു കഴിഞ്ഞ വര്ഷം യു.എ.ഇ പൊതു മാപ്പ് പ്രഖ്യാപിച്ചത് . സായിദ് വർഷാചരണത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പൊതുമാപ്പ് അഞ്ചു മാസം നീണ്ടു നിന്നിരുന്നു .

പൊതു മാപ്പ് കാലയളവ് അവസാനിക്കുന്നതിനോടനുബന്ധിച്ചാണ് രാജ്യത്ത് ജോലി അന്വേഷകർക്കായി പ്രത്യേക സന്ദർശക വിസ അനുവദിക്കാൻ യു.എ.ഇ സർക്കാർ തയ്യാറായത് . ഇത്തരത്തിൽ വിസ നേടിയവർക്കാണ് നിർദേശവുമായി അധികൃതർ രംഗത്തെത്തിയത് .

ആറു മാസ കാലയളവുള്ള ജോലി അന്വേഷണത്തിനായുള്ള സന്ദർശക വിസ അവസാനിച്ചിട്ടും രാജ്യത്തു താങ്ങുന്നവരെ നിയമ ലംഘകരായി തന്നെ കണ്ട് ശിക്ഷാ നടപടികൾക്ക് വിധേയരാക്കും . വിസ കാലയളവ് അവസാനിച്ചിട്ടും രാജ്യത്തു തങ്ങുന്ന ആദ്യ ദിവസത്തിന് നൂറു ദിർഹവും , പിന്നീടുള്ള ഓരോ ദിവസവും 25 ദിർഹം വീതവും പിഴയൊടുക്കേണ്ടി വരും . ജയിൽ വാസം , രാജ്യത്തു നിന്ന് പുറത്താക്കൽ തുടങ്ങിയ ശിക്ഷാ നടപടികൾക്കും സാധ്യതയുണ്ട് .

തൊഴിൽ അന്വേഷണത്തിനായുള്ള പ്രത്യേക വിസ അവസാനിക്കുന്നതിനു മുൻപ് ജോലി നേടി പദവി മാറ്റുകയോ , അതല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് നിർദേശത്തിൽ പറയുന്നു .

പ്രത്യേക സ്‌പോൺസർഷിപ്പ് ഇല്ലാതെ ലഭിക്കുന്ന ഈ പ്രത്യേക വിസ പുതുക്കാനോ , കാലാവധി നീട്ടാനോ സാധിക്കില്ല . തൊഴിൽ അന്വേഷണ വിസയിലുള്ളവരെ ജോലിക്ക് പ്രവേശിപ്പിക്കും മുൻപ് അവരുടെ പദവി ശരിയാക്കണമെന്നും അതല്ലെങ്കിൽ ജോലി നൽകുന്ന കമ്പനികൾ 50000 ദിർഹം വരെ പിഴ ഒടുക്കേണ്ടി വരുമെന്നും നിർദേശത്തിൽ പറയുന്നു .

ഇക്കഴിഞ്ഞ ഡിസംബറിൽ അനുവദിച്ച തൊഴിൽ അന്വേഷണ വിസകളുടെ കാലയളവ് ഈ വരുന്ന ജൂണിൽ അവസാനിക്കും .

%d bloggers like this: