GENERAL NATIONAL

യു.എ.ഇ.യില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ പുതിയ രീതി.

img

യു.എ.ഇ.യില്‍ നിന്ന് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ ഇനി മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം . ദുബായിലും മറ്റ് അഞ്ച് എമിറേറ്റുകളിലും ഓണ്‍ലൈന്‍ അപേക്ഷകള്‍ ഈ ആഴ്ച്ച തുടക്കം മുതല്‍ സ്വീകരിച്ചു തുടങ്ങി.

അബുദാബിയില്‍ ബുധനാഴ്ച്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നതായി ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി പറഞ്ഞു . ഇതനുസരിച്ച് പുതിയ പാസ്സ്‌പോര്‍ട്ടെടുക്കുന്നവരും പാസ്പോര്‍ട്ട് പുതുക്കുന്നവരും ഇനി മുതല്‍ embassy.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിക്കണം . ഈ ഘട്ടം കഴിഞ്ഞതിന് ശേഷം സാധാരണ പോലെ അപേക്ഷാര്‍ത്ഥി ആവശ്യമായ രേഖകളുമായി ബി.എല്‍.എസ് സെന്ററിലെത്തുകയും ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യണം .

READ ALSO  സ്വോട്ട് ഗവേഷണപദ്ധതിയിൽ നാസയ്ക്കൊപ്പം കേരളവും

പണവും സമയവും ലാഭിക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് ഓണ്‍ലൈന്‍ ആക്കുന്നത് .

യു.എസ് , യു.കെ , ഒമാന്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം തുടങ്ങി കഴിഞ്ഞു .

ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ബി.എല്‍.എസ് സെന്ററുകളില്‍ നിന്ന് സഹായം തേടാമെന്ന് കോണ്‍സുലേറ്റ് അറിയിച്ചു . നിലവില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചാല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് ലഭിക്കുന്നത് . ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പാസ്പോര്‍ട്ട് ലഭിക്കാന്‍ മൂന്ന് ദിവസം മതിയാകും .

യു.എ.ഇ.യിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്നത് . കഴിഞ്ഞ വര്‍ഷം 272,500 ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളാണ് യു.എ.ഇ.യില്‍ നിന്ന് ഇഷ്യൂ ചെയ്തിരിക്കുന്നത്.

%d bloggers like this: