GENERAL NATIONAL POLITICS

രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ ; തമിഴ്‌നാട്ടില്‍ എല്ലാ സീറ്റിലും നാളെ വോട്ടെടുപ്പ്..

img

ന്യൂഡല്‍ഹി :

12 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 96 ലോക്‌സഭാ സീറ്റുകളില്‍ നാളെ വോട്ടെടുപ്പ് നടക്കും . നാളെ നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം സമാപിച്ചു .

തമിഴ്‌നാട് 38 , കര്‍ണാടക 14 , മഹാരാഷ്ട്ര 10 , യുപി 8 , അസം , ബീഹാര്‍ , ഒഡീഷ 5 വീതം , ഛത്തീസ്ഗഡ് , ബംഗാള്‍ , ജമ്മുകശ്മീര്‍ 3 വീതം , മണിപ്പൂര്‍ , ത്രിപുര , പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ സീറ്റുകളിലുമാണ് തെരഞ്ഞെടുപ്പ് . ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഇതിനൊപ്പം വോട്ടെടുപ്പ് നടക്കും .

അതേ സമയം , തമിഴ്നാട്ടിലെ വെല്ലൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി . മണ്ഡലത്തില്‍ കണക്കില്‍പ്പെടാത്ത പണമൊഴുക്ക് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത് .

%d bloggers like this: