KERALA പരിസ്ഥിതി.

രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷമെത്തും ; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..

img

തിരുവനന്തപുരം :

അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കാലവര്‍ഷം ലഭിച്ചു തുടങ്ങുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

മാലിദ്വീപ് , കന്യാകുമാരി എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയ സാഹചര്യത്തില്‍ അധികം വൈകാതെ തന്നെ കേരളത്തിലും എത്തിച്ചേരുമെന്നാണ് പ്രവചനം .

നേരത്തെ , ജൂണ്‍ 6-ന് കാലവര്‍ഷം എത്തുമെന്നായിരുന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത് . എന്നാല്‍ ഇത്തവണ ഇത് മൂന്ന് ദിവസം നേരത്തെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം .

READ ALSO  സേവിംഗ്‌സ് അക്കൗണ്ട് ഉപഭോക്താക്കള്‍ക്ക് ബാങ്ക് സന്ദര്‍ശനസമയത്തില്‍ ക്രമീകരണം

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . വയനാട് , മലപ്പുറം , എറണാകുളം , ഇടുക്കി എന്നീ ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് .

%d bloggers like this: