NATIONAL POLITICS

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു ; തന്റെ മകന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് അശോക് ഗെഹ്‌ലോട്ട്..

img

ജയ്പൂര്‍ :

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു . രാജസ്ഥാന്‍ പി.സി.സി അദ്ധ്യക്ഷന്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി .

തന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിന്റെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സച്ചിന്‍ പൈലറ്റിന് മാത്രമാണെന്ന് അശോക് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി . കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്ന ജോഥ്പൂരില്‍ വലിയ വ്യത്യാസത്തിലാണ് ഇക്കുറി വൈഭവ് ഗെഹ്‌ലോട്ട് പരാജയപ്പെട്ടത് .

‘ ജോഥ്പൂരില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് സച്ചിന്‍ പറഞ്ഞ് കൊണ്ടിരുന്നത് . കാരണം തങ്ങള്‍ക്ക് അവിടെ നിന്ന് ആറ് എം.എല്‍ എമാരുണ്ട് . ഇലക്ഷന്‍ പ്രചാരണവും അവിടെ മികച്ച രീതിയില്‍ നടത്തി . അതു കൊണ്ട് ആ സീറ്റിന്റെ ഉത്തരവാദിത്തമെങ്കിലും സച്ചിന്‍ സ്വയം ഏറ്റെടുക്കണം . അവിടെ മണ്ഡലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്നതിനെ കുറിച്ച് കൃത്യമായ അവലോകനം ആവശ്യമാണെന്നും ’ അശോക് ഗെഹ്‌ലോട്ട് പറഞ്ഞു .

READ ALSO  വിചിത്ര ഉത്തരവ് ഉടൻ പിൻവലിക്കണം എം.എസ് ഭുവനചന്ദ്രൻ 

പാര്‍ട്ടി ഇവിടെ 25 സീറ്റുകളിലാണ് പരാജയപ്പെട്ടത് . മുഖ്യമന്ത്രിക്കാണോ പി.സി.സി അദ്ധ്യക്ഷനാണോ പരാജയത്തിന്റെ ഉത്തരവാദിത്തമെന്ന് ചോദിച്ചാല്‍ അത് ഇരുകൂട്ടര്‍ക്കും തുല്യമാണ് , ഒരാളുടെ തലയിലേക്ക് മാത്രം കെട്ടിവയ്‌ക്കേണ്ട ആവശ്യമില്ല . ഇവിടെ എല്ലാം തന്റെ മേലേക്കാണ് വരുന്നത് . വിജയിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധാരാളം പേര്‍ വരുമെന്നും , പരാജയപ്പെട്ടാല്‍ ആരും യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു . കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്തിനോട് നാല് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് വൈഭവ് പരാജയപ്പെട്ടത് .

%d bloggers like this: