GENERAL KERALA

മാധ്യമ വാർത്തകൾ തെറ്റ്,സ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന്‌ കൃഷിമന്ത്രി വി എസ് സുനിൽകുമാർ…

img

ഐഎഎസ്‌ ഉദ്യോഗസ്‌ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു.

രാജു നാരായണ സ്വാമിക്കെതിരെ ഒരു റിപ്പോർട്ടും നൽകിയിട്ടില്ല. അതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ക്യാബിനറ്റിൽ നടന്നിട്ടില്ല. മാധ്യമവാർത്തകൾ തെറ്റാണെന്നാണ്‌ മനസിലാക്കുന്നത്‌.

അഴിമതിക്കെതിരെ നിലപാടെടുത്ത ഉദ്യോഗസ്‌ഥനെ സർക്കാർ എന്തിനാണ്‌ പുറത്താക്കുന്നത്‌.

നാളികേര വികസന ബോർഡ്‌ കേന്ദ്ര സർക്കാരിന്‌ കീഴിലുള്ള സ്‌ഥാപനമാണ്‌. അവിടത്തെ അഴിമതിയെ പറ്റി മറുപടി പറയേണ്ടത്‌ കേന്ദ്രസർക്കാർ ആണെന്നും മന്ത്രി പറഞ്ഞു.

READ ALSO  ധനസഹായം: അവസാന തീയതി 30

സംസ്ഥാനം ശുപാർശ നൽകിയിട്ടില്ല
തിരുവനന്തപുരം> ഐ എഎസ‌് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ‌്തുവെന്ന വാർത്ത വാസ‌്തവവിരുദ്ധം. അഖിലേന്ത്യാ സർവീസ‌് റൂൾ അനുസരിച്ച‌് ഐഎഎസ‌്, ഐപിഎസ‌് ഐഎഫ‌്എസ‌് ഉദ്യോഗസഥരുടെ പ്രവർത്തനങ്ങൾ നിശ‌്ചിതകാലങ്ങളിൽ വിശദമായി പരിശോധിച്ച‌് റിപ്പോർട്ട‌് നൽകേണ്ടതുണ്ട‌്.

ഇതനുസരിച്ച‌് ചീഫ‌് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി വിലയിരുത്തൽ നടത്തി റിപ്പോർട്ട‌് തയ്യാറാക്കിയിട്ടുണ്ട‌്. ഈ റിപ്പോർട്ടും ശുപാർശയും കേന്ദ്ര പേഴ‌്സണൽ മന്ത്രാലയത്തിന‌് അയക്കേണ്ടത‌് സംസ്ഥാന സർക്കാരാണ‌്. തീരുമാനം എടുക്കേണ്ടത‌് രാഷ‌്ട്രപതിയും. എന്നാൽ സമിതിയുടെ റിപ്പോർട്ട‌് സംബന്ധിച്ച‌് ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല.

Read more: https://www.deshabhimani.com/news/kerala/news-kerala-22-06-2019/806450

%d bloggers like this: