GENERAL

രാഷ്ട്രപതിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അശോക് ഗെലോട്ട് ; പ്രതിഷേധം ശക്തം , കോൺഗ്രസ് മാപ്പ് പറയണമെന്ന് ബി.ജെ.പി

img

ന്യൂഡൽഹി :
രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് . പരാമർശം പട്ടിക വിഭാഗ വിരുദ്ധ , ദരിദ്ര സമൂഹ വിരുദ്ധ , ഭരണഘടനാ വിരുദ്ധമാണെന്നും മാപ്പു പറയണമെന്നും , ശക്തമായ നടപടിയെടുക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു .

ജയ്പൂരിൽ ഗെലൊട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിവാദ പരാമർശം നടത്തിയത്.ജാതി കണക്കുകൾ കൃത്യമാക്കാനാണ് റാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയതെന്നായിരുന്നു പരാമർശം . ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിലിരിക്കുന്ന ആൾക്കെതിരെ ഏറ്റവും താഴ്ന്ന രീതിയിലാണ് കോൺഗ്രസ് ആക്രമണം നടത്തുന്നതെന്ന് ബി.ജെ.പി ആരോപിച്ചു .

‘ ഒരു ദരിദ്ര ചുറ്റുപാടിൽ നിന്ന് ,പട്ടിക വിഭാഗ സമൂഹത്തിൽ നിന്ന് വരുന്ന ഒരാൾക്കെതിരെയാണോ കോൺഗ്രസെന്നും , ഈ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്നും ബി.ജെ.പി നേതാവ് ജി.വി.എൽ.നരസിംഹ റാവു ആവശ്യപ്പെട്ടു .

%d bloggers like this: