GENERAL POLITICS

രാഷ്ട്രീയ വൈരികൾ ചെളി വാരിയെറിയുമ്പോഴും PK ബിജുവിന്റെ FB പോസ്റ്റ് വൈറൽ…

img

വടക്കാഞ്ചേരി MLA അനിൽ അക്കര ആലത്തൂർ MP ബിജുവിന്റെ ജനസമ്മതിയെ മറികടക്കാൻ പല വിവാദങ്ങൾക്കും ശ്രമിക്കുമ്പോഴും, അതൊന്നും കൂസാതെ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് കഴിഞ്ഞ ലോക്സഭയിലെ ഏറ്റവും നല്ല 5 MP മാരിൽ ഒരാളായിരുന്ന ആലത്തൂർ സ്ഥാനാർത്ഥി PK ബിജു… എതിർ സ്ഥാനാർത്ഥിയെ ഇകഴ്ത്താതെ സ്വന്തം അനുഭവങ്ങൾ FB യിൽ പങ്കുവയ്ക്കുന്ന ബിജുവിന്റെ പോസ്റ്റിനു താഴെ ബിജുവിനെക്കുറിച്ചുള്ള അനുഭവങ്ങളും അറിവുകളും പങ്കുവക്കുന്നു പലരും.. അനിൽ അക്കരയ്ക്കുള്ള മറുപടിയും കാണാം..

PK ബിജുവിന്റെ FB പോസ്റ്റ്..

കഴിഞ്ഞ ദിവസം നെന്മാറയിൽ വോട്ടഭ്യർത്ഥനയുമായി ചെന്നപ്പോഴാണ്ടൗണിൽ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്കൈ കൊടുത്തപ്പോൾ തന്നെ കുമാരേട്ടൻ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നുപഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നൽകിഎനിക്ക് ഒരു മകളുണ്ട്അഖില എന്നാണ് പേര്നിങ്ങൾ പഠിച്ച എം ജി യൂണിവേഴ്സിറ്റിയിൽ തന്നെയാണ് പഠിക്കുന്നത്നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണംമകളുടെ ടീച്ചർമാർ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങൾ ചെയ്തു തരണമെന്നായി അദ്ദേഹംഎല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോൾ മനസ്സിൽ മുഴുവൻഎന്റെ അച്ഛൻ മാത്രമായിരുന്നുമണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നുപകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛൻആ അച്ഛനായിരുന്നു തെരുവിൽ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസംപഠിച്ചു നേടിയതാണ്പൊരുതി നേടിയതാണ്തലമുറകൾ പകർന്നു നൽകിയതാണ്അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം…സുരേഷ് സി പിള്ള എഴുതുന്നുഡോ. പി.കെ. ബിജു എന്റെ ജൂനിയർ ആയി മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ പഠിച്ച ആളാണ്.വളരെ മാന്യമായി, പെരുമാറുന്ന ആളും, എപ്പോളും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ആളുമായ ബിജു അന്നേ എല്ലാവര്ക്കും പ്രിയങ്കരൻ ആയിരുന്നു.മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ അഡ്മിഷൻ കിട്ടുക എന്നാൽ അത്ര എളുപ്പം ഉള്ള കാര്യമല്ല. BSc യുടെ മാർക്കും, എൻട്രൻസ് പരീക്ഷയും കഴിഞ്ഞാണ് അഡ്മിഷൻ ലഭിക്കുക.ലോക നിലവാരത്തിൽ ഉള്ള ഫാക്കൽറ്റി യാണ് അവിടെ ഉള്ളത്. (പലരും IIT യിൽ നിന്നും PhD യും വിദേശ യൂണിവേഴ്സിറ്റി യിൽ നിന്നും പോസ്റ്റ്-ഡോക്ടറൽ ഗവേഷണവും ഒക്കെ കഴിഞ്ഞവർ ആണ്.).അന്താരാഷ്ട നിലവാരത്തിൽ ഉള്ള പല പ്രസിദ്ധീകരണങ്ങളും അവിടെ നിനിന്നും വന്നിട്ടുണ്ട്.സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ നിന്നാണ് ഞാൻ ട്രിനിറ്റി കോളേജിലും, കാൽടെക്കിലും ഒക്കെ സ്കോളർഷിപ്പോടെ ഗവേഷണം നടത്തിയത്. ഞാൻ മാത്രമല്ല, എന്റെ പല സീനിയർ, ജൂനിയർ ആയ ആൾക്കാരും ഇപ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ ഉള്ള ഗവേഷണ സ്ഥാപനങ്ങളിലും, യൂണിവേഴ്സിറ്റി കളിലും ശാസ്ത്രജ്ഞൻ മാരും, പ്രൊഫസ്സർ മാരായുണ്ട്.അവിടെ എത്തിയത് കൊണ്ട് മാത്രമാണ് എനിക്ക് ഗവേഷണം എന്താണെന്ന് മനസ്സിലായതും, അതിൽ ഒരു കരിയർ കണ്ടെത്തിയതും.ബിജു PhD ചെയ്തതും സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ തന്നെ. അതും പോളിമർ സയൻസിൽ നിരവധി ഗവേഷണ പേപ്പറുകൾ പ്രസിദ്ധീകരിച്ച ആയ ഡൊ. M. R. Gopinathan Nair സാറിന്റെ കൂടെ.ഇനിയും സംശയം ഉള്ളവർക്ക് സ്കൂൾ ഓഫ് കെമിക്കൽ സയൻസിനെ പറ്റി MG യൂണിവേഴ്സിറ്റി യുടെ അതിരമ്പുഴ കാമ്പസ്സിൽ പ്രിയദർശിനി ഹില്ലിൽ വരാം. നിങ്ങള്ക്ക് അവിടുത്തെ ലോകോത്തര ഗവേഷണത്തെക്കുറിച്ചു അറിയാം.ബിജുവിന്റെ ഗവേഷണത്തിൽ നിന്നും ഉരുത്തിരിഞ്ഞ രണ്ടു അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളാണ് താഴെ കൊടുത്തിരിയ്ക്കുന്നത്.Biju, P. K., Nair, M. R., Thomas, G. V., & Nair, M. G. (2007). Plasticizing effect of epoxidized natural rubber on PVC/ELNR blends prepared by solution blending. Materials Science-Poland, 25(4), 919-932.Radhakrishnan Nair, M. N., Biju, P. K., Thomas, G. V., & Gopinathan Nair, M. R. (2009). Blends of PVC and epoxidized liquid natural rubber: Studies on impact modification. Journal of applied polymer science, 111(1), 48-56.ഇത് ഒരു രാക്ഷ്ട്രീയ പോസ്റ്റ് അല്ല. ബിജുവിന്റെ അക്കാഡമിക് മികവിനെക്കുറിച്ച് ആരോ സംശയം പ്രകടിപ്പിച്ചു പോസ്റ്റ് എഴുതിയതാണ് ഇത്രയും എഴുതാൻ കാരണം. ഇനിയും ധാരാളം എഴുതാറുണ്ട്.ഇപ്പോൾ അമേരിക്കയിലെ Carnegie Mellon യൂണിവേഴ്സിറ്റി യിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കുക ആണ്. ലഞ്ച് ബ്രേക്കിൽ തിരക്കിട്ടെഴുതിയ പോസ്റ്റാണ്. കൂടുതൽ പിന്നാലെ എഴുതാം.KJ Jacob എഴുതുന്നു…”മിസ്റ്റർ കോടിയേരിഇവിടെ ഇന്ത്യൻ പാർലമെന്റിലേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുകയാണ്,ചൈനയിലല്ല,ആരാണ് നിങ്ങളുടെ എതിരാളി ?ബിജെപിയോ കോൺഗ്രെസ്സോ ?മതേതര സർക്കാരാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ വയനാട്ടിൽരാഹുൽഗാന്ധിയെ പിന്തുണക്കണം.”കെ എസ് യു എം എൽ എ അനിൽ അക്കരയുടെ പോസ്റ്റാണ്.ഉവ്വ്, ബാക്കിയെല്ലാ സീറ്റിലും കോടിയേരിയുടെ സ്‌ഥാനാർഥിയെ പിന്തുണയ്ക്കുമോ എന്ന് ചോദിച്ചാൽ ഏകദേശം ഈ രാഷ്ട്രീയ ബോധത്തിനു മാച്ചാകും.ഈ ബോധം കൊണ്ട് രാഷ്രീയ പ്രവർത്തനം നടത്തുന്നയാൾക്കു ഒരു രാഷ്ട്രീയ നേതാവ്, ഒരു എം പി, ഒരു ദളിതൻ, കെമിസ്ട്രിയിൽ പി എച് ഡി എടുത്തു എന്ന് കേട്ടാൽ കോപ്പിയടിച്ചതാണെന്നു തോന്നുന്നതിൽ അദ്‌ഭുതമില്ല. അദ്ദേഹം ഇരുപതു കൊല്ലം, പോട്ടെ ഈ ജന്മം മുഴുവൻ കുത്തിയിരുന്നാലും എം ജി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂൾ ഓഫ് കെമിക്കൽ സയൻസിൽ സൂക്ഷിച്ചിരിക്കുന്ന ഏതെങ്കിലും ഗവേഷണ പ്രബന്ധത്തിന്റെ ഒരു വരി വായിച്ചു മനസിലാക്കാനും കഴിഞ്ഞെന്നു വരില്ല. ആകെ ചെയ്യാൻ പറ്റുന്നത് ഡോ ബിജുവിന്റെ മേൽ കുറെ ചെളിവാരി എറിയാൻ നോക്കാം.ഡോ സുരേഷ് സി പിള്ള എഴുതിയ പോസ്റ്റ് കമന്റിൽ. അതുകൂടി വായിക്കണം

%d bloggers like this: