
കായംകുളം :
കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ . രാഹുല്‍ ഒരു ‘ചാര്‍ജ്ജ് ഇല്ലാത്ത ’ ബാറ്ററിയാണെന്നും വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു .
അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയത് . രാഹുലിന് ആത്മവിശ്വാസം നഷ്ടമായിരിക്കുന്നു . ഇത്തവണ വയനാട്ടിലെ ജനങ്ങള്‍ രാഹുലിനെ പരാജയപ്പെടുത്തും . അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മറ്റേതെങ്കിലും രാജ്യത്തെ മണ്ഡലം അന്വേഷിക്കേണ്ടി വരും ”. പീയുഷ് ഗോയല്‍ പറഞ്ഞു .
കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും കേരളത്തിന്റെ പാരമ്പര്യത്തെ തകര്‍ക്കുകയാണെന്നും ഇരു പാര്‍ട്ടികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പറഞ്ഞ അദ്ദേഹം കേരളം ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന നാടാണെന്നും കൂട്ടിച്ചേര്‍ത്തു .
സ്ത്രീ ശാക്തീകരണത്തിന്റേയും സത്രീകളുടെ ഉന്നമനത്തിന്റേയും കാര്യത്തില്‍ കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും ഇരട്ടത്താപ്പ് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു . മുത്തലാഖ് വിഷയത്തില്‍ ഇരുവരും കേന്ദ്ര സര്‍ക്കാരിനോട് സഹകരിച്ചല്ലെന്നും മുസ്ലീം സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോട് അവര്‍ക്ക് യോജിപ്പില്ലെന്നും പീയുഷ് ഗോയല്‍ ആരോപിച്ചു .
ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ ഏപ്രില്‍ 23-നാണ് കേരളത്തിലെ വോട്ടെടുപ്പ് . മെയ് 23-നാണ് ഫല പ്രഖ്യാപനം .