NATIONAL POLITICS

രാഹുൽ അമേഠിയിൽ തോറ്റാൽ രാഷ്ട്രീയം വിടുമെന്ന് സിദ്ധു..

img

ലഖ്നൗ :

രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റാൽ താൻ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് നവ്ജ്യോദ് സിംഗ് സിദ്ധു . അമേഠിയിൽ വികസനമുണ്ടായിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും സിദ്ധു പറഞ്ഞു .

സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച്ച വയ്ക്കുന്നതായി തോന്നുന്നില്ലെന്ന് സിദ്ധു അവകാശപ്പെട്ടു . രാഹുൽ വൻ വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി .

അമേഠിയിൽ പരാജയപ്പെടുമെന്ന് കരുതിയതിനാലാണ് രാഹുൽ വയനാട്ടിൽ നിൽക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു . ഇതിനു മറുപടിയായാണ് സിദ്ധുവിന്റെ പരാമർശം .

അതേ സമയം രാഹുൽ ഗാന്ധി അമേഠിയിൽ കടുത്ത പോരാട്ടമാണ് നേരിടുന്നത് . കഴിഞ്ഞ വട്ടം രാഹുലിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞതിന്റെ ആത്മ വിശ്വാസത്തിലാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പോരാട്ടം നയിക്കുന്നത് .

%d bloggers like this: