റിട്ടയർ S P യുടെ വീട്ടിൽ നിന്നും 20 പവന്‍ സ്വര്‍ണ്ണവും, 20,000 രൂപയും കവര്‍ന്നു ….

CRIME Thrissur Uncategorized

ചെറുതുരുത്തി : പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ മുന്‍ എസ്പിയുടെ വീട്ടില്‍ വന്‍ മോഷണം. വീട് കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ 20 പവനോളം സ്വര്‍ണ്ണവും, 20,000 രൂപയും കവര്‍ന്നു മുന്‍ എസ്. പി. പരേതനായ രാധാകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷ്ടാക്കള്‍ വിഹരിച്ചത്. ഒന്നാം നിലയിലെ ബാല്‍ക്കണി തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
വീടിനുള്ളിലെ 16 അലമാരകള്‍ തകര്‍ത്ത് സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മകന്‍ രാജീവും, കുടുംബവുമാണ് ഈ വീട്ടില്‍ താമസം. ഇവര്‍ വിനോദയാത്ര പോയിരിയ്ക്കുകയായിരുന്നു. അതു കൊണ്ടു തന്നെ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചെത്തിയ പ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചെറുതുരുത്തി പൊലിസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും , വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സമഗ്ര അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

img