NATIONAL SCIENCE Technology

ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനായില്ല, സ്ഥിരീകരിച്ച് കെ.ശിവന്‍; ഇനി ഗഗന്‍യാൻ..

img

ചന്ദ്രയാൻ 2-ന്റെ ഭാഗമായുള്ള വിക്രം ലാൻഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ഐ.എസ്.ആർ.ഒ. മേധാവിയുടെ സ്ഥിരീകരണം.

ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നും എന്നാൽ ഓർബിറ്ററിന്റെ ദൗത്യം കൃത്യമായി നടക്കുന്നുണ്ടെന്നും ഐ.എസ്.ആർ.ഒ. മേധാവി കെ.ശിവൻ ഭുവനേശ്വറിൽ പറഞ്ഞു. ഓർബിറ്ററിൽ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളും നേരത്തെ നിശ്ചയിച്ചതുപ്രകാരം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

ചാന്ദ്രയാൻ 2 ദൗത്യം 98 ശതമാനം വിജയകരമാണ്. ഇനിയുള്ള മുൻഗണന ഗഗൻയാൻ ദൗത്യത്തിനാണെന്നും ഐ.എസ്.ആർ.ഒ. മേധാവി വ്യക്തമാക്കിയെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.