GENERAL

ലിബിയ കലാപം ; മരണസംഖ്യ 205 , ഭാരതീയർക്ക് സഹായ ഹസ്തവുമായി വിദേശകാര്യ മന്ത്രാലയം..

img

ട്രിപ്പോളി :

ലിബിയയിൽ ആഭ്യന്തര കലാപം പടരുന്നു . കലാപത്തിൽ ഇതു വരെ 205 പേർ കൊല്ലപ്പെട്ടതായും തൊള്ളായിരത്തോളം പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ അറിയിച്ചു .

ഹഫ്താർ ലിബിയൻ നാഷണൽ ആർമിയും ലിബിയൻ സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടൽ നടക്കുന്നത് . ലിബിയൻ ഏകാധിപതിയായിരുന്ന ഗദ്ദാഫിയുടെ മരണത്തിന് ശേഷം ലിബിയൻ ജനത രണ്ട് വിഭാഗമായി തിരിഞ്ഞിരുന്നു . ലിബിയയുടെ കിഴക്കൻ മേഖല ലിബിയൻ നാഷണൽ ആർമിയും പടിഞ്ഞാറൻ മേഖല ഐക്യരാഷ്ട്ര സംഘടനയുടെ പിന്തുണയുള്ള ഇടക്കാല സർക്കാരുമാണ് ഭരിക്കുന്നത് .

READ ALSO  മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (30.09.2020)

ലിബിയയിലെ ഇടക്കാല സർക്കാരിനെതിരെ ഏപ്രിൽ നാലിന് എൽ.എൻ.എ ആക്രമണം അഴിച്ചു വിട്ടതോടെയാണ് കലാപം ആരംഭിച്ചത് . ലിബിയൻ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുക്കുകയാണ് ഇവരുടെ ലക്ഷ്യം .

ലിബിയയിലെ ഭാരതീയരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുന്നതിന് വേണ്ടി വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്രിപ്പോളിയിലെ ഇന്ത്യൻ എംബസ്സിയുടെ ഹെല്പ് ലൈൻ നമ്പർ പുറത്തിറക്കിയിട്ടുണ്ട് . ലിബിയയിലെ ഭാരതീയരെ സഹായിക്കാൻ എംബസ്സി സദാ സന്നദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു .

ഇന്ത്യൻ എംബസ്സി ഹെല്പ് ലൈൻ നമ്പർ‌ :
00218 924201771

%d bloggers like this: