NATIONAL

ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന്റെ മൊഴിയെടുത്തു..

img

ന്യൂഡല്‍ഹി :

ലൈംഗിക പീഡന പരാതിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്: രഞ്ജന്‍ ഗോഗോയ് ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നില്‍ ഹാജരായി . സുപ്രീം കോടതി ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തി . പരാതിക്കാരിയുടെ ആരോപണം ജസ്റ്റിസ് പൂര്‍ണമായി നിഷേധിച്ചു .

ആരോപണം ഉന്നയിച്ച മുന്‍ ജീവനക്കാരിയും ആഭ്യന്തര അന്വേഷണ സമിതിയ്ക്ക് മുന്നില്‍ ഹാജരായിയിരുന്നു. ജസ്റ്റിസ്:എസ്.എ.ബോബ്‌ഡെ അദ്ധ്യക്ഷനായ മൂന്നംഗ സമിതി ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു .

അതേ സമയം , സമിതിയുടെ അന്വേഷണവുമായി സഹകരിക്കില്ലെന്നാണ് പരാതിക്കാരിയുടെ നിലപാട് . എന്നാല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സമിതിയുടെ തീരുമാനം . ഇതിന്റെ ഭാഗമായാണ് ചീഫ് ജസ്റ്റിസിന്റെ മൊഴി രേഖപ്പെടുത്തിയത് . അന്വേഷണ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയാറാക്കും .

%d bloggers like this: