SPORTS

ലോകകപ്പ് ക്രിക്കറ്റിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു..

img

കൊളംബൊ :

ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു . ദിമുത് കരുണരത്നെയാണ് നായകൻ .

മുതിർന്ന താരങ്ങളായ ലസിത് മലിംഗയും എയ്ഞ്ചലോ മാത്യൂസും ടീമിൽ ഇടം നേടിയപ്പോൾ ദിനേശ് ചണ്ഡിമൽ ഉപുൽ തരംഗ എന്നിവർക്ക് ടീമിൽ സ്ഥാനം നേടാനായില്ല .

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്വെല്ല , ഓഫ് സ്പിന്നർ അകില ധനഞ്ജയ , ഓപ്പണിംഗ് ബാറ്റ്സ്മാൻ ധനുഷ്ക ഗുണതിലകെ എന്നീ പ്രമുഖ താരങ്ങളും ഒഴിവാക്കപ്പെട്ടു . ജെഫ്രി വാൻഡെർസെ , മിലിന്ദ സിരിവർധനെ , ജീവൻ മെൻഡിസ് തുടങ്ങിയവർ ടീമിൽ തിരിച്ചെത്തി .

ശ്രീലങ്കൻ ടീം :
ദിമുത് കരുണരത്നെ (ക്യാപ്റ്റൻ) , അവിഷ്ക ഫെർണാണ്ടോ , ലഹിരു തിരിമന്നെ , കുശാൽ മെൻഡിസ് , എയ്ഞ്ചലോ മാത്യൂസ് , ധനഞ്ജയ ഡിസിൽവ , ജെഫ്രി വാൻഡെർസെ , തിസാര പെരേര , ഇസുരു ഉഡാന , ലസിത് മലിംഗ , സുരംഗ ലക്മൽ , നുവാൻ പ്രദീപ് , ജീവൻ മെൻഡിസ് , മിലിന്ദ സിരിവർധനെ .

പതിനഞ്ചംഗ ടീമിന് പുറമെ റിസർവ് താരങ്ങളായി ഒഷാഡ ഫെർണാണ്ടോ , എയ്ഞ്ചെലോ പെരേര , കസുൻ രജിത , വാനിന്ദു ഹസരാംഗ എന്നിവരും ശ്രീലങ്കൻ ലോകകപ്പ് സ്ക്വാഡിന്റെ ഭാഗമാകും .

%d bloggers like this: