INTERNATIONAL

ലോകത്തിലെ ഏറ്റവും സുരക്ഷിതനഗരങ്ങളിൽ ദുബായും,അബുദാബിയും.

img

ദുബായ്:ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 30 നഗരങ്ങളിൽ ദുബായിയും അബുദാബിയും ഇടംനേടി. ദി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ സേഫ് സിറ്റീസ് ഇൻഡെക്സ് 2019 റിപ്പോർട്ടുപ്രകാരം ഡിജിറ്റൽ, ആരോഗ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ എന്നിവ ഉൾക്കൊള്ളുന്ന 57 സൂചകങ്ങളിൽ 60 നഗരങ്ങൾ സ്ഥാനം നേടിയിരുന്നു.

ഡിജിറ്റൽ, ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, വ്യക്തിഗത സുരക്ഷ എന്നിവയായിരുന്നു റാങ്കിങ്ങിനായി പരിഗണിച്ചത്. പ്രകൃതിയിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടാകുന്ന കടുത്ത ആഘാതങ്ങൾ തടയാനും അതിൽനിന്ന് കരകയറാനുമുള്ള നഗരത്തിന്റെ പദ്ധതികളും റാങ്കിങ്ങിനായി പരിഗണിച്ചു.

ഏറ്റവും സുരക്ഷിതമായ നഗരങ്ങളിൽ ടോക്യോ ആണ് ഒന്നാംസ്ഥാനത്ത്. കഴിഞ്ഞ അഞ്ച് വർഷമായി ടോക്യോ ഈ സ്ഥാനത്ത് തുടരുന്നു. തൊട്ടുപിന്നിൽ സിങ്കപ്പൂർ, ഒസാക്ക, ആംസ്റ്റർഡാം, സിഡ്നി എന്നിവയാണ്. വ്യക്തിഗത സുരക്ഷയിലും അടിസ്ഥാന സൗകര്യ സുരക്ഷയിലും സിങ്കപ്പൂർ മികച്ച സ്ഥാനത്താണ്. ടൊറന്റോ, വാഷിങ്ടൺ ഡി.സി, കോപ്പൻഹേഗൻ, സോൾ, മെൽബൺ എന്നിവയും ആദ്യ പത്തിൽ ഇടം നേടി. അബുദാബിയും ദുബായിയും 79.5, 79.1 എന്നിങ്ങനെ സ്കോർ നേടി 27, 28 സ്ഥാനങ്ങളിലെത്തി. വ്യക്തിഗത സുരക്ഷയിൽ അബുദാബിയും ദുബായിയും 11, 12 സ്ഥാനങ്ങളിൽ തിളങ്ങി.