PRD News STATE GOVERNMENT

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ താത്കാലിക ഒഴിവ് ..

img

വനഗവേഷണ സ്ഥാപനത്തിൽ 2021 മേയ് 31 വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്.

ഇതിലേക്കായി ജൂൺ 24 രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യു നടക്കും. ബോട്ടണി/പ്ലാന്റ് സയൻസ്/ഫോറസ്ട്രി/ബയോളജി/ലൈഫ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്ലാന്റ് ഇക്കോളജി/ഇക്കോഫിസിയോളജിയിൽ ഫീൽഡ് എക്‌സ്പീരിയൻസ് അഭികാമ്യം.

പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. പ്രായപരിധി 2019 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. വിശദ വിവരങ്ങൾക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് www.kfri.res.in സന്ദർശിക്കുക.

%d bloggers like this: