CRIME

വനിതാ ഐ.പി.എസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവം : പ്രതി പിടിയില്‍..

img

തിരുവനന്തപുരം :

തിരുവനന്തപുരത്ത് വനിതാ ഐ.പി.എസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍ . വിഴിഞ്ഞം വേങ്ങര സ്വദേശി സലിം ആണ് പിടിയിലായത്. സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത് .

പ്രഭാത സവാരിക്കിടെ ഇയാള്‍ ബൈക്കില്‍ പിന്നാലെ എത്തി ആക്രമിച്ചു മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു . ബഹളം വെച്ചു കൊണ്ട് ബൈക്കിന് പുറകെ ഇവര്‍ ഓടിയെങ്കിലും ബൈക്കിന് വേഗത കൂട്ടി യുവാവ് രക്ഷപ്പെടുകയായിരുന്നു .

ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പിന്നാലെ ബൈക്കിന്റെ വേഗത കുറച്ച് യുവാവ് ഏറെ നേരം സഞ്ചരിച്ചിരുന്നു . തുടര്‍ന്ന് അവസരം വന്നപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു .

ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയെ പിടിക്കാന്‍ സഹായകമായി .

%d bloggers like this: