POLITICS

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ, ലീഗിന് പരിഹാസം..

img

മാനന്തവാടി :

വയനാട്ടിലെ എൻ.ഡി.എയുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ എത്തി . ഇന്ന് രാവിലെ ബത്തേരി സെന്റ് മേരീസ്‌ കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ അവർ ഗാന്ധി ജംഗ്ഷനിലെ പൊതു പരിപാടിയിലും തുടർന്നുള്ള റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് വയനാട്ടിൽ നിന്ന് മടങ്ങിയത് .

ജവഹർലാൽ നെഹ്രു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലിം ലീഗിന്റെ മുകളിൽ കയറി സവാരി നടത്താനാണ് കൊച്ചുമകൻ രാഹുൽ വയനാട്ടിലെത്തിയതെന്ന് പ്രതിരോധ മന്ത്രി നിർമ്മല സീതാരാൻ എന്തൊരവസ്ഥയാണ് ഇതെന്നും നിർമ്മല ചോദിച്ചു .

അമേഠിയിൽ വികസനം നടത്താതെ പരാജയപ്പെട്ട ആളാണ് ജയിക്കാൻ വേണ്ടി വയനാട്ടിലേക്ക് വന്നതെന്നും അവർ ചൂണ്ടിക്കാട്ടി .

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

അമേഠിയിൽ ഓർഡിനൻസ് ഫാക്ടറി തുടങ്ങിയെന്നാണ് രാഹുൽ അവകാശപ്പെടുന്നത് . എന്നാൽ ആ ഫാക്ടറിയിൽ വേണ്ട തൊഴിലൊന്നുമില്ലാതെ അവിടുത്തെ ജീവനക്കാർ സ്ഥലം മാറ്റം ആവശ്യപ്പെടുന്ന കാഴ്ച്ചയാണ് ഒരിക്കൽ എനിക്ക് കാണേണ്ടി വന്നത് . എന്നാൽ മോദി സർക്കാർ അവിടെ കലാഷ്നിക്കോവിന്റെ (AK -47, AK-56 ) ഏറ്റവും ആധുനികമായ തോക്ക് നിർമ്മിക്കാൻ ഉള്ള കരാർ കൊണ്ടു വന്നു . മോദി സർക്കാരിന്റെ കാലത്താണ് ഫാക്ടറിയിൽ ജോലിയുണ്ടായത് എന്നും നിർമ്മല വ്യക്തമാക്കി .

സി.പി.എം – കോൺഗ്രസ്സ് അവിശുദ്ധ കൂട്ടിക്കെട്ടിനെയും അവർ നിശിതമായി വിമർശിച്ചു .

ഒപ്പം മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടും , മോദി എന്ന നേതാവിന്റെ വേർതിരിവില്ലാത്ത രാഷ്ട്രീയ വീക്ഷണവും അവർ എടുത്തു പറഞ്ഞു .

READ ALSO  തീവ്രവാദികൾ നമുക്കൊപ്പമുണ്ട്: വൈകരുത് നടപടി

ധർമ്മം സംരക്ഷിക്കാൻ നിലകൊള്ളുന്നതു കൊണ്ടാണ് ചില ദുഷ്ട ശക്തികൾ തുഷാർ വെള്ളാപ്പള്ളിയെ ആക്രമിക്കാൻ ശ്രമിക്കുന്നതെന്ന് അവർ ആരോപിച്ചു . ഭാരത് ധർമ്മ ജന സേന ഭാരതീയർക്കു വേണ്ടിയുള്ളതാണ് . അവിടെ മറ്റ് വിവേചനങ്ങളില്ല , എന്നാൽ ചിലർക്ക് ധർമ്മം സംരക്ഷിക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി .

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലത്തിലേക്കുള്ള നിർമ്മല സീതാരാമന്റെ വരവ് പ്രവർത്തകരിൽ ആവേശം ഇരട്ടിയാക്കിയായിരുന്നു .

രാവിലെ ബത്തേരി വന്നിറങ്ങിയ നിർമ്മല റോഡ് മാർഗം ഗാന്ധി ജംഗ്ഷനിൽ എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പൊതു പരിപാടിയിൽ പങ്കെടുത്തു .

ആയിരക്കണക്കിന് പ്രവർത്തകരാണ് നിർമ്മല സീതാരാമനെ കേൾക്കാനായി ഗാന്ധി ജംഗ്ഷനിൽ എത്തിയത് .

തുടർന്ന് സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ ഗാന്ധി ജംഗ്ഷൻ മുതൽ മൈസൂർ റോഡ് വരെ സംഘടിപ്പിച്ച റോഡ് ഷോയിലും അവർ പങ്കെടുത്തു . നിരവധി പ്രവർത്തകരാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിർമ്മല സീതാരാമനെ പിന്തുടർന്നത് . ഏകദേശം ഒരു മണിക്കൂർ മാത്രം മണ്ഡലത്തിൽ ചെലവഴിച്ച നിർമ്മല സീതാരാമന്റെ സന്ദർശനം പ്രവർത്തകരിൽ അമിതാവേശവും കൊട്ടിലാശത്തിന് ഇരട്ടി മധുരവും പകർന്നു .

%d bloggers like this: