BREAKING NEWS

വാദ്യകുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു.

വാദ്യകുലപതി അന്നമനട പരമേശ്വരമാരാർ അന്തരിച്ചു. തിമില വിദ്വാൻ ആയിരുന്നു.കലാമണ്ഡലം പൂർവ്വ തിമില വിദ്യാർത്ഥിയായിരുന്നു.അന്നമനട പടിഞ്ഞാറേ മാരാത്ത് കുടുംബാംഗമായിരുന്നു. ഒരാഴ്ചയായി സുഖം മൂലം ചികിത്സയിലായിരുന്നു.എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. 67 വയസ്സായിരുന്നു, 5 വർഷം തൃശൂർ പൂരത്തിന്റെ മേളപ്രമാണിയായിരുന്നു. 1972 മുതൽ മoത്തിൽ വരവിന്റെ അമരക്കാരനായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടേത് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്..

ബാല്യത്തില്‍ തന്നെ ക്ഷേത്രവാദ്യങ്ങളിലും ക്ഷേത്രകലകളിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവിടെനിന്നും ആരംഭിച്ച കലാജീവിതമാണ് അദ്ദേഹത്തെ ക്ഷേത്രവാദ്ദ്യങ്ങളില്‍ ശ്രേഷ്ഠമായ തിമിലയുടെ അദ്വിതീയനായ വാദകനാക്കി മാറ്റിയത്. ലോകപ്രശ്‌തരായ അന്നമനടത്രയത്തിലെ പരമേശ്വരമാരാരുടെ (സീനിയര്‍), ശിഷ്യനായ പരമേശ്വരമാര്‍(ജുനിയര്‍) ഇന്ന് തികഞ്ഞ സാധനയോടും നിരന്തര പരിശീലനത്തോടും അകമഴിഞ്ഞ ഗുരുഭക്തിയോടും കൂടി തന്റെ ജീവശ്വാസമായ തിമിലയില്‍ ആസ്വാദകലോകത്തിനുവേണ്ടി നാദധാരയൊഴുക്കി പ്രശസ്‌തിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്നു.

കേരളകലാമണ്ഡലത്തില്‍ പഞ്ചവാദ്യം പഠനവിഷയമാക്കിയ 1965 ല്‍ ആദ്യബാച്ചില്‍ തിമില മുഖ്യമായി പഞ്ചവാദ്യപഠനം ആരംഭിച്ചു. 1972 മുതല്‍ ത്യശുര്‍ പൂരം മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നു. ലോകം മുഴുവന്‍ ഏകമനസ്സോടെ ആസ്വദിക്കുന്ന മഠത്തില്‍ വരവ് പഞ്ചവാദ്യം കഴിഞ്ഞ 11 വര്‍ഷമായി പരമേശ്വരമാരാരുടെ പ്രമാണത്തിലാണ് അരങ്ങേറുന്നത്.

READ ALSO  ശിവശങ്കറിന് സൈബർ തീവ്രവാദികളുമായി അടുത്ത ബന്ധമോ?

തിമിലയില്‍ നാദവിസ്‌മയം തീര്‍ക്കുന്ന പരമേശ്വരമാരാര്‍ 2007 ലെ കേരള സംഗീത നാടകവേദി അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്‌ക്കരങ്ങള്‍ക്കര്‍ഹനായിട്ടുണ്ട്. ത്യശൂര്‍ ആസ്വാദകസമിതിയുടെ വീരശ്യംഖല, അന്നമനട അച്ച്യുതമാരാര്‍ പ്രഥമപുരസ്ക്കാരം, പാല അമ്പാറ ക്ഷേത്രത്തിന്റെ വാദ്യകലാസാമ്രാട്ട് പുരസ്‌ക്കാരം, വെള്ളാറ്റന്നൂര്‍ ശങ്കരന്‍ നമ്പീശന്‍ സ്‌മാരകമുദ്ര എന്നിവ അവയില്‍ ചിലതുമാത്രം.

ജന്മദേശം അന്നമനടയാണെങ്കിലും കഴിഞ്ഞ 28 വര്‍ഷമായി സകുടുംബം കൊടകരയില്‍ 108 ദുര്‍ഗ്ഗാലയങ്ങളിലൊന്നായ കൊടകര പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിനുതൊട്ടരികില്‍ ദേവീകടാക്ഷമേറ്റ് കലയെ ഉപാസിച്ച് വസിക്കുന്നു. 3 മക്കളില്‍ മൂത്തയാള്‍ കലാമണ്ഡലം ഹരീഷ് (കൊടകര ഹരീഷ്) കേരള കലാമണ്ഡലത്തില്‍ നിന്നും ചെണ്ട മുഖ്യവിഷയമായി പഠനം പൂര്‍ത്തീകരിച്ച് അച്ഛന്റെ പാതയിലൂടെ മുന്നേറുന്നു. തിരക്കേറിയ കലാജീവിത്തിനിടയിലും കലാകാരന്മാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തുന്ന പരമേശ്വരമാരാര്‍ ഇപ്പോള്‍ ക്ഷേത്രകലാ‍ അക്കാദമി പ്രസിഡന്റ്, കൊടകര വാദ്യസംഗീതസഭാദ്യക്ഷന്‍, കക്കാട് കലാക്ഷേത്രം ഡയറക്‌ടര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ചിരുന്നു.

READ ALSO  ശിവശങ്കറിന് സൈബർ തീവ്രവാദികളുമായി അടുത്ത ബന്ധമോ?

%d bloggers like this: