NATIONAL POLITICS

വാരാണസിയോട് നന്ദി പറയാന്‍ മോദിയെത്തി ; തുടര്‍ന്ന് കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനവും പൂജയും..

img

വാരാണസി :

സ്വന്തം മണ്ഡലമായ വാരാണസിയില്‍ തന്നെ വിജയിപ്പിച്ച ജനങ്ങളോട് നന്ദി പറയാന്‍ നരേന്ദ്ര മോദിയെത്തി . രാവിലെ 10 മണിയോടെ വാരാണസി വിമാനത്താവളത്തില്‍ എത്തിയ മോദിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു . തുടര്‍ന്ന് റോഡ് മാര്‍ഗം അദ്ദേഹം കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തി . ദര്‍ശനം നടത്തിയ ശേഷം നഗരത്തിന് പുറത്തുള്ള ട്രേഡ് ഫെസിലിറ്റി സെന്ററില്‍ എത്തുന്ന അദ്ദേഹം ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വോട്ടര്‍മാരോട് നന്ദി പറഞ്ഞു .

ക്ഷേത്ര ദര്‍ശനത്തില്‍ യോഗി ആദിത്യനാഥും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും പ്രധാനമന്ത്രിയോടൊപ്പമുണ്ടായിരുന്നു . കഴിഞ്ഞ മാര്‍ച്ചിലാണ് കാശി ക്ഷേത്രത്തിന്റെ നവീകരണ പദ്ധതിക്ക് മോദി തുടക്കം കുറിച്ചിരുന്നത് .

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

‘കാശി വിശ്വനാഥ് മന്ദിര്‍ വിസ്താരീകരണ്‍ -സൗന്ദര്യാകരണ്‍ യോജന ’ എന്നു പേരു നല്‍കിയിരുക്കുന്ന പദ്ധതി ബാബ വിശ്വനാഥ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങളുള്‍പ്പടെയുള്ള 39,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നടപ്പിലാക്കുന്നത് .

രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത് . രാജ്യത്തുണ്ടാകുന്ന മാറ്റങ്ങള്‍ കണ്ണു തുറന്നു കാണണമെന്നും കാതു തുറന്നു കേള്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു .

എല്ലാ പ്രതിസന്ധികളും മറികടന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടേയും കഠിനമായ പരിശ്രമത്താലാണെന്നും തെരഞ്ഞെടുപ്പ് വിജയം തനിക്ക് താരതമ്യം ചെയ്യാനാകാത്ത കരുത്താണ് നല്‍കിയതെന്നും വാരാണസി ട്രേഡ് സെന്ററില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കവേ നരേന്ദ്ര മോദി പറഞ്ഞു .

READ ALSO  ക്ഷേത്രക്കുളത്തിൽ  വാണിജ്യാടിസ്ഥാനത്തിലുള്ള മീൻ വളർത്തൽ ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളി: ശിവസേന

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നില്ലെന്നും ജനങ്ങളിലുളള വിശ്വാസമാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി . വോട്ടു ബാങ്ക് രാഷ്ട്രീയത്തേക്കാളുപരി വികസനമാണ് ബി.ജെ.പിയുടെ അജന്‍ഡ .

രാജ്യത്തെ ഏറ്റവും ജനാധിപത്യമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി . എന്നാല്‍ അക്രമ രാഷ്ട്രീയവും രാഷ്ട്രീയമായ അയിത്തവും തികഞ്ഞ ജനാധിപത്യ വിരുദ്ധതയാണെന്ന് അദ്ദേഹം വ്യക്തമാക്കി . കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു . കേരളത്തില്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോള്‍ ആരും മിണ്ടുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി .

ഇക്കുറി ഒരു ലക്ഷത്തോളം വോട്ട് അധികം നല്‍കിയാണ് വാരാണസി മോദിയെ പ്രധാനമന്ത്രിയാക്കിയിരിക്കുന്നത് . ഇത്തവണ 4.8 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് മണ്ഡലത്തില്‍ നിന്നും ലഭിച്ചത് . ഇന്നലെ ഗുജറാത്തിലെത്തിയ അദ്ദേഹം അമ്മയെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് കാശിയിലെത്തിയത് .

%d bloggers like this: