
ഈ ആഴ്ച തിയറ്ററില്‍ എത്തിയ ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പരീക്ഷയും, വെയിലും നല്കുന്ന ചൂടിലും മനസ്സിന് കുളിര് നല്കാന് പ്രാപ്തമായ തമാശകളും, പാട്ടും തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്.
പുതുമുഖ താരം ഹനീഫയും. കന്നഡ താരം നെഹയും, ധര്മ്മജന്, പാഷാണം ഷാജി, നിര്‍മ്മല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 90 കളില്നാം കേട്ടു മറന്ന ഒട്ടനവധി ഗാനങ്ങള്‍ ഒട്ടും തനിമ ചോരാതെ തന്നെ പ്രേക്ഷകരിലേക്കിത്തിക്കാനായി എന്നതാണ് ചിത്രത്തിന്റെ വിജയം.
പാഷാണം ഷാജിയുടെ ബോസും, ധര്‍മജന്റെ മണിയും ഏത് കഠിന ഹൃദയനേയും തെല്ലൊന്ന് ചിരിപ്പിക്കും. പാട്ടും, പ്രണയവുമാണ് ചിത്രത്തിലെ പ്രധാന ആകര്‍ഷണം. അന്ധരായ രണ്ട് പേര് തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒരിക്കലും പരസ്പരം കാണാനാകാത്ത ഇവരുടെ പ്രണയവും, വിരഹവും കാത്തിരിപ്പുമെല്ലാം മികച്ച അനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്.
4 കളര്‍, സച്ചൂസ് സിനിമാസിന്റെ ബാനറില്‍ പൗലോസ് ജോര്‍ജ്ജ് പെരിനാട് നിര്‍മ്മിച്ച ചിത്രം പ്രകാശ് കുഞ്ഞന്‍ മൂരായില്ആണ് സംവിധാനം ചെയ്തിരിക്കുന്നത്.പേര് സൂചിപ്പിക്കും പോലെ പഴയ ഗാനങ്ങളായ കോളേജ് ലൈലയും, നീലാകാശം നിറയെ തുടങ്ങിയ ഗാനങ്ങളുടെ പുനരാവിശ്ക്കരണം ഹൃദ്യമാണ്.
തമിള്‍ ക്യാമറാമാന് എസ്. സെല്‍വകുമാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ജുബൈര്‍ മുഹമ്മദ് നിര്‍വ്വഹിച്ചിരിക്കുന്നു.
റിലീസ് കേന്ദ്രങ്ങളില്‍ മികച്ച അഭിപ്രായവുമായി പ്രദര്‍ശനം തുടരുന്ന സിനിമ കുടുംബസമേതം കാണാവുന്ന മികച്ച നല്ല സിനിമ തന്നെയാണ്.