KERALA

വിനോദ യാത്രാ സംഘത്തിലെ യുവാവ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു ; 13 പേര്‍ ചികിത്സയില്‍..

img

കൊച്ചി :

ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു . അങ്കമാലി നായത്തോട് സ്വദേശി എന്‍.പി. അനില്‍ കുമാറാണ് (30) മരിച്ചത് .

രാമക്കല്‍മേട്ടിലേക്ക് വിനോദ യാത്രയ്ക്ക് പോയ സംഘത്തിലെ അംഗമായിരുന്നു അനില്‍കുമാര്‍ . സംഘത്തിലുണ്ടായിരുന്ന മറ്റു പതിമൂന്നു പേര്‍ ചികിത്സയിലാണ് .

ശനിയാഴ്ച രാവിലെയാണ് ഇവര്‍ അങ്കമാലിയില്‍നിന്ന് രാമക്കല്‍മേട്ടിലേക്കും പരിസര പ്രദേശങ്ങളിലേക്കും വിനോദ യാത്ര പോയത് . ഞായറാഴ്ച രാവിലെ മടങ്ങിയെത്തുകയും ചെയ്തു . ഇതിനു ശേഷമാണ് അനില്‍കുമാര്‍ അടക്കം പതിനാലു പേരെ ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് .

READ ALSO  അക്ഷരവൃക്ഷം പദ്ധതിക്ക് ദേശിയ അവാര്‍ഡ്.

പിന്നീട് അനില്‍കുമാറിന്റെ ആരോഗ്യ നില ഗുരുതരമായി . ഇതേത്തുടര്‍ന്ന് അനില്‍കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ബന്ധുക്കള്‍ മാറ്റാന്‍ തീരുമാനിച്ചു . അങ്കമാലിയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ടു വരുന്ന വഴിയാണ് അനില്‍ കുമാറിന്റെ മരണം സംഭവിച്ചത് .

രാമക്കല്‍മേട്ടിലേക്കുള്ള യാത്രയ്ക്കിടെ തങ്ങള്‍ സ്വയം ഭക്ഷണം പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്നാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പറഞ്ഞത് . അതു കൊണ്ടു തന്നെ എങ്ങനെയാണ് ഭക്ഷ്യ വിഷബാധയുണ്ടായിരിക്കുന്നതെന്ന കാര്യം വ്യക്തമല്ല. ഭക്ഷണം ഉണ്ടാക്കന്‍ ഉപയോഗിച്ച വെള്ളത്തില്‍ നിന്നാണോ അതോ ഭക്ഷ്യ സാമഗ്രികളില്‍ നിന്നാണോ എന്ന കാര്യവും വ്യക്തമായിട്ടില്ല .

%d bloggers like this: