POLITICS

വീണാ ജോർജ്ജിനെ പരിഹസിച്ച് ജയശങ്കർ ‘ഏഷ്യാനെറ്റ് പറയുന്നത് വിശ്വസിക്കരുത് , ഞാനേ ജയിക്കൂ , കാതോലിക്കാ ബാവയുടെ പിന്തുണയുള്ള സ്ഥാനാർഥി മാത്രമേ ജയിക്കത്തൊളളൂ ,

img

തിരുവനന്തപുരം :പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വീണാ ജോർജ്ജിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ . മേയ് 23ന് വോട്ടെണ്ണി തീരുമ്പോൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ചെങ്കൊടി പാറുമെന്നും , ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നത് വിശ്വസിക്കരുതെന്നുമാണ് ജയശങ്കറിന്റെ പരിഹാസം .

പത്തര മാറ്റുളള പത്തനംതിട്ടയാണ്‌ . ഇവിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പിന്തുണയും പാവങ്ങളുടെ പാർട്ടി ചിഹ്നവുമുളള സ്ഥാനാർഥി മാത്രമേ ജയിക്കത്തൊളളൂ . ഏഷ്യാനെറ്റിന്റെ പ്രവചനം പോലെയൊരു അസംബന്ധം മനോരമയോ മാതൃഭൂമിയോ പോലും പറയത്തില്ല .

വോട്ടെണ്ണി തീരട്ടെ നവോത്ഥാന നായിക പാട്ടും പാടി ജയിക്കും . ആന്റോ ആൻറണി കോട്ടയത്തേക്കും സുരേന്ദ്രൻ വടകരയ്ക്കും മടങ്ങും . അതോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പത്തനംതിട്ട ബ്യൂറോ പൂട്ടും .

വിനു.വി.ജോണും പി.ജി.സുരേഷ് കുമാറും പത്തനംതിട്ടയിലെ വീടും പറമ്പും വിറ്റ് നാടു വിട്ടു പോകും , ഇങ്ങനെ പോകുന്നു ഫെയ്സ് ബുക്ക് പോസ്റ്റ് .

ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ .

സുഹൃത്തുക്കളേ , സഖാക്കളേ , നവോത്ഥാന വിശ്വാസം മുറുകെ പിടിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരേ , നിങ്ങൾ ഒരു കാരണവശാലും ഏഷ്യാനെറ്റ് ന്യൂസ് ചാനൽ പറയുന്നത് വിശ്വസിക്കരുത് . ഇവിടെ ഞാനാണ് ജയിക്കാൻ പോകുന്നത് ; 75,000 വോട്ടിൻ്റെ ഭൂരിപക്ഷത്തോടെ .

ഉത്തർപ്രദേശിൽ ആജ്തക് ചാനലിനെ വച്ചു കളിച്ച കളിയാണ് ബി.ജെ.പി പത്തനംതിട്ടയിൽ ഏഷ്യാനെറ്റിനെ വച്ചു കളിക്കാൻ ശ്രമിക്കുന്നത് . അവരുടെ ഉഡായിപ്പ് ഇവിടെ വിലപ്പോവില്ലെന്നും . ഇത് യു.പിയല്ല , ബിഹാറല്ല , ആന്ധ്രയോ തെലങ്കാനയോ അല്ല .

കേരളമാണ്. പത്തര മാറ്റുളള പത്തനംതിട്ടയാണ്‌ . ഇവിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പിന്തുണയും പാവങ്ങളുടെ പാർട്ടി ചിഹ്നവുമുളള സ്ഥാനാർഥി മാത്രമേ ജയിക്കത്തൊളളൂ . പോസ്റ്റർ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ലാത്ത സ്ഥാനാർഥിക്ക് 38% , ശരണം വിളിക്കാൻ മാത്രം ആളുളള സ്ഥാനാർഥിക്ക് 37% , നവോത്ഥാന നായികയ്ക്ക് വെറും 20% ബാക്കി സകല അലവലാതികൾക്കും നോട്ടയ്ക്കും കൂടി 5% എന്നാണ് ഏഷ്യാനെറ്റിൻ്റെ പ്രവചനം . ഇങ്ങനെയൊരു അസംബന്ധം മനോരമയോ മാതൃഭൂമിയോ പോലും പറയത്തില്ല .

ഏഷ്യാനെറ്റിൻ്റെ സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട പകൽ പോലെ വ്യക്തമാണ് . ദുഷ്പ്രചരണം ഒരാളും വിശ്വസിക്കത്തില്ല . ഏപ്രിൽ 23ന് എല്ലാ പുരോഗമന ജനാധിപത്യ നവോത്ഥാന വിശ്വാസികളും ചുറ്റിക അരിവാൾ നക്ഷത്രം അടയാളത്തിൽ തന്നെ വോട്ട് കുത്തും . ഏഷ്യാനെറ്റിനെ ജനങ്ങൾ തോല്പിക്കും .

മേയ് 23ന് വോട്ടെണ്ണി തീരുമ്പോൾ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ ചെങ്കൊടി പാറും . നവോത്ഥാന നായിക പാട്ടും പാടി ജയിക്കും . ആൻ്റോ ആൻ്റണി കോട്ടയത്തേക്കും സുരേന്ദ്രൻ വടകരയ്ക്കും മടങ്ങും . അതോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പത്തനംതിട്ട ബ്യൂറോ പൂട്ടും . വിനു.വി.ജോണും പി.ജി.സുരേഷ് കുമാറും പത്തനംതിട്ടയിലെ വീടും പറമ്പും വിറ്റ് നാടുവിട്ടു പോകും .

%d bloggers like this: