NATIONAL POLITICS

വെടിവെച്ചു, മര്‍ദ്ദിച്ചു, തടവിലിട്ടു; കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ യു.പി സര്‍ക്കാര്‍.

ലഖ്‌നൗ:

സി.എ.എ പ്രതിഷേധങ്ങളില്‍ കുഞ്ഞുങ്ങളെ പോലും വെറുതെ വിടാതെ യോഗി പൊലിസ്. പ്രതിഷേധിച്ചെന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗവും പതിനെട്ടു വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്. സമ്പാലില്‍ അറസ്റ്റ് ചെയ്യപ്പെട്ട 42 പേരില്‍ 16, 17 വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍ ഉള്‍പെടുന്നു. ഇവരുെട ആധാര്‍ കാര്‍ഡ് പരിശോധിച്ച ശേഷമാണ് ഇക്കാര്യം ഉറപ്പു വരുത്തിയതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ഒരാഴ്ചയായി ഇവര്‍ ബറേലിയിലെ ജയിലിലാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ കുട്ടികള്‍ ഇല്ലെന്നാണ് പൊലിസ് പറയുന്നത്. മുസഫര്‍ നഗറില്‍ പൊലിസ് വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മൂന്ന് കുട്ടികളാണുള്ളത്. ഇതില്‍ 16കാരനായ കുട്ടിയെ പൊലിസ് തന്നെയാണ് വെടിവെച്ചതെന്ന് അവന്‍ തന്നെ പറയുന്നു. തന്റെ ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു വെടിവെപ്പെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പൊലിസ് തങ്ങളെ ലാത്തികൊണ്ട് അടിച്ചതായി ആഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ 12കാരനും മദ്രസാ വിദ്യാര്‍ഥിയായ 14കാരനും പറയുന്നു. ഇവരൊന്നും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നില്ല. മദ്രസയില്‍ നിന്ന് മടങ്ങുന്നതിനിടെ പൊലിസുകാര്‍ കൂട്ടം ചേര്‍ന്നാണ് തന്നെ അക്രമിച്ചതെന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു.

ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാര്‍ക്കു കടുത്ത അക്രമങ്ങളാണ് പൊലിസ് അഴിച്ചു വിട്ടത്. 23പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.

%d bloggers like this: