BREAKING NEWS CRIME GENERAL POLITICS

വൈത്തിരിയിൽ ചിന്തിയ ചോരയ്ക്ക് പകരംവീട്ടുമെന്ന് കബനീദളം മാവോവാദികൾ

img
കല്പറ്റ:വൈത്തിരിയിൽ ‌ചിതറിയ ചോരയ്ക്ക് പകരം വീട്ടുമെന്ന് മാവോവാദികളുടെ ലഘുലേഖ. ഞായറാഴ്ച രാത്രി തവിഞ്ഞാൽ പഞ്ചായത്തിലെ മക്കിമലയിൽ വിതരണം ചെയ്ത കാട്ടുതീ ലഘുലേഖയിലാണ് പ്രഖ്യാപനമുള്ളത്.

ജലീലിന്റെ കൊലപാതകം സി.പി.എം. സർക്കാരും റിസോർട്ടിലെ ഒറ്റുകാരും തണ്ടർബോൾട്ടും ചേർന്ന് നടത്തിയ ആസൂത്രിത നീക്കമാണെന്നും ലഘുലേഖയിൽ പറയുന്നു.

കബനി ഏരിയാ കമ്മിറ്റി, പി.എൽ.ജി.എ. അംഗവുമായ സി.പി. ജലീൽ പാർട്ടിയുടെ പ്രവർത്തന ഫണ്ട് പിരിക്കാനാണ് വൈത്തിരി ഉപവൻ റിസോർട്ടിൽ എത്തിയത്. തികച്ചും ജനാധിപത്യരീതിയിൽ റിസോർട്ട് ഉടമകളുമായി സംസാരിച്ച് അവർക്ക് സ്വീകാര്യമായ തുക ഉറപ്പിച്ച് തിരികെവരാനൊരുങ്ങ‌ുമ്പോഴാണ് തണ്ടർബോൾട്ട് വെടിയുതിർത്തത്. ഏറ്റുമുട്ടലിലൂടെ സി.പി. ജലീൽ കൊല്ലപ്പെട്ടെന്നാണ് ഭരണകൂടം പറയുന്നത്.

READ ALSO  തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡുതലസംവരണം സെപ്റ്റംബര്‍ 28 മുതല്‍

ഒറ്റുകാരുടെ സഹായത്തോടെ തണ്ടർബോൾട്ട് ഏകപക്ഷീയമായി നടത്തിയ വെടിവെപ്പിലാണ് സി.പി. ജലീൽ കൊല്ലപ്പെട്ടതെന്ന് സാഹചര്യത്തെളിവുകളിൽ നിന്ന് വ്യക്തമാണെന്നും ലഘുലേഖയിൽ പറയുന്നു. ഓപ്പറേഷൻ അനാക്കൊണ്ടയുടെ വിജയമാണെന്ന എസ്.പി.യുടെ പ്രസ്താവനയിൽനിന്ന് ഇക്കാര്യം വ്യക്തമാണെന്നും മാവോവാദികൾ പറയുന്നു. വെടിവെപ്പ് നടന്ന സ്ഥലവും ജലീൽ മരിച്ചുകിടന്ന സ്ഥലവും തമ്മിൽ വ്യത്യാസമുണ്ട്. ജലീലിനെ അറസ്റ്റുചെയ്ത് കൊലപ്പെടുത്തി മൃതദേഹം കൊണ്ടിട്ടതാണെന്ന് തെളിവുകളിൽനിന്ന് വ്യക്തമാണെന്നുമാണ് മാവോവാദികൾ പറയുന്നത്.

അന്വേഷണം കൊലയാളികളെ സംരക്ഷിക്കാൻ

സർക്കാർ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണവും പ്രഹസനമാണെന്നും കൊലയാളികളെ സംരക്ഷിക്കാനാണെന്നും മാവോവാദികൾ പറയുന്നു. കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടപ്പോഴും മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മാവോവാദികൾ പ്രവർത്തിക്കുന്ന സ്ഥലത്തെ പൊതുജനങ്ങളുടെപേരിൽ കള്ളക്കേസ് ചുമത്തുകയാണുണ്ടായത്. സി.പി. ജലീലിന്റെ കുടുംബവും വിപ്ലവ ബഹുജനങ്ങളും ആവശ്യപ്പെട്ടപോലെ കൊലയാളിയായ പോലീസിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യുക, ജുഡീഷ്യൽ അന്വേഷണത്തിലൂടെ യഥാർഥവസ്തുത പുറത്തുകൊണ്ടു വരിക, ബഹുജനങ്ങൾ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുക -ലഘുലേഖയിൽ ആഹ്വാനം ചെയ്യുന്നു.

READ ALSO  സഹായിയുടെ ഒഴിവ്

%d bloggers like this: