KERALA പരിസ്ഥിതി.

വൈദ്യുതി തട്ടിപ്പിൽ ഇരുട്ടിലാക്കിയത് മാങ്കുളത്തെ ആദിവാസി ഗ്രാമങ്ങളെ..

img

അടിമാലി :

ആദിവാസികൾക്ക് നൽകേണ്ട സൗജന്യ വൈദ്യുതി കണക്ഷൻ റിസോർട്ടുകൾക്ക് നൽകിയ ഉദ്യോഗസ്ഥർ ഇരുട്ടിലാക്കിയത് മാങ്കുളത്തെ ആദിവാസി കുടികളെ . അർഹതപ്പെട്ട വൈദ്യുതി കണക്ഷൻ കിട്ടാക്കനിയായ കുടിയിലെ ആളുകൾക്ക് ഇല്ലാത്ത വൈദ്യുതി കണക്ഷന്റെ പേരിൽ ബിൽ ലഭിച്ചു . അടിമാലി ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് മാങ്കുളത്തു നിന്ന്‌ ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തു വന്നത് . 2013-ൽ കുടികളിലെ ആളുകൾക്കായി നടപ്പാക്കിയ പദ്ധതിയിൽ

21 അനധികൃത കണക്ഷനുകൾ കണ്ടെത്തിയിരുന്നു . സെക്ഷൻ ഓഫീസിൽ ലൈൻ വലിച്ച് മീറ്റർ സ്ഥാപിച്ചതായുള്ള വ്യാജ രേഖകൾ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് . പരിശോധനയ്ക്കെത്തിയ വീടുകളിൽ ഇവയൊന്നും സ്ഥാപിച്ചതായി കണ്ടെത്തിയില്ല . മാത്രവുമല്ല പല വീടുകളുടെയും 500 മീറ്ററിനുള്ളിൽ വൈദ്യുതി ലൈൻ എത്തിയിട്ടു പോലുമില്ലെന്ന് കണ്ടെത്തിയിരുന്നു . ഇവിടെയെല്ലാം കണക്ഷൻ നൽകിയതായിട്ടാണ് രേഖകളിലുള്ളത് .

READ ALSO  തദ്ദേശ തിരഞ്ഞെടുപ്പ്: വാര്‍ഡുതലസംവരണം സെപ്റ്റംബര്‍ 28 മുതല്‍

പദ്ധതിയിൽ തിരിമറി നടന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ ഇതിൽ 19 സംഭവങ്ങളിൽ മഹസ്സർ തയ്യാറാക്കി കേസെടുത്ത് അന്വേഷണമാരംഭിച്ചിരുന്നു. എന്നാൽ , അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥനെ വൈദ്യുതി ബോർഡ് സ്ഥലം മാറ്റി . ബോർഡിലെ ജീവനക്കാരുടെ സംഘടനയുടെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് ആക്ഷേപമുയർന്നിരുന്നു .

തുടർന്ന് സംഭവത്തിൽ കുറ്റക്കാരായ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡു ചെയ്തിരുന്നു . പിന്നീട് ഈ സംഭവം വിജിലൻസ് ഏറ്റെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു . ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം അസി.എക്‌സി. എൻജിനീയറെ സർവീസിൽ നിന്ന് സസ്‌പെൻഡു ചെയ്തത് .

%d bloggers like this: