INTERNATIONAL ആരോഗ്യം.

വൈറസുകളെ ഉപയോഗിച്ച് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ചു ; ആ അത്ഭുതം നടത്തി ശാസ്ത്രലോകം..

img

ലണ്ടൻ :

വൈറസുകളെ ഉപയോഗിച്ച് പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച് ബ്രിട്ടനിലെ ശാസ്ത്രകാരന്മാര്‍ . ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോൾഡെവേ എന്ന 17 വയസ്സുകാരിയാണ് ജനിതകമാറ്റം വരുത്തിയ വൈറസുകളെ ഉപയോഗിച്ചുള്ള നൂതന ചികിൽസയിലൂടെ ജീവന്‍ തിരിച്ച് പിടിച്ചത് .

ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ ഫേജ് ’ ഗണത്തിൽ പെട്ട വൈറസുകളെയാണ് ഗവേഷക സംഘം ഇതിനായി ഉപയോഗിച്ചത് .

സിസ്റ്റിക് ഫൈബ്രോസിസ് എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാൻ ഡോക്ടർമാർ തീരുമാനിച്ചത് . എന്നാൽ ഇതിനുള്ള ശസ്ത്രക്രിയ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടാക്കിയത് . ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ , കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടർ‌ന്നു .

തൂക്കം ഗണ്യമായി കുറഞ്ഞ് , ദേഹത്തു പലയിടത്തും വ്രണങ്ങളായി ഇസബെല്ലെ മരണത്തെ മുഖാമുഖം കണ്ടു . ഗ്രേറ്റ് ഓർമണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസ ഫലപ്രദമായില്ല . തുടർന്ന് കുട്ടിയുടെ അമ്മ ജോ കാനൽ ഹോൾഡെവെ ഇന്റർനെറ്റിൽ പരതിയപ്പോഴാണ് ഫേജുകളെക്കുറിച്ചറിഞ്ഞത് . അവ ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ആശുപത്രി അധികൃതരോട് ആരാഞ്ഞു .

ഇതോടെ ഈ രംഗത്തെ വിദഗ്ധനും യു.എസിലെ പിറ്റ്സ്ബർഗ് സർവകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുൾ പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തില്‍ ഇസബെല്ലയെ രക്ഷിക്കാന്‍ തയ്യാറായി ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാൻ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതക മാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു . ഇവയുപയോഗിച്ചു നടത്തിയ 6 മാസം നീണ്ട ചികിൽസയ്ക്കു ശേഷം ഇസബെല്ല രോഗമുക്തയായി .

%d bloggers like this: