
തിരുവനന്തപുരം :
വോട്ടര്‍ പട്ടികയില്‍ നിന്ന് നൂറു കണക്കിന് പേരുകള്‍ അനധികൃതമായി മാറ്റിയെന്ന പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടിക്കാറാം മീണ . മനപൂര്‍വ്വം ഒഴിവാക്കിയതാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വരും .
അതേ സമയം തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള പലരും പട്ടികയുടെ പരിശോധനയില്‍ പങ്കെടുക്കാത്തതാണ് പേര് ഒഴിവാകാനുള്ള കാരണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറഞ്ഞു .
മാര്‍ച്ച് 25 വരെ വോട്ടര്പട്ടികയില്പേര് ചേര്‍ക്കാന്‍ അവസരം ഉണ്ടായിരുന്നു . പട്ടികയില്‍ പേരില്ലെങ്കില്‍ , അത് ചേര്‍ക്കാനായി ബൂത്തു തലത്തില്‍ രണ്ട് ക്യാമ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സം ഘടിപ്പിക്കുകയും ചെയ്തു . എന്നിട്ടും ചില ജില്ലകളില്‍ പല ബൂത്തിലും 5 മുതല്‍ 30 വരെ പേരുകള്‍ ഒഴിവാക്കപ്പെട്ടു എന്ന ആരോപണമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത് . ബൂത്ത് ലെവല്‍ ഒാഫീസറുടെ അനുവാദമോ റിപ്പോര്‍ട്ടോ ഇല്ലാതെ അതിന് കീഴില്‍ പ്രവര്‍ത്തിച്ച ഇടത് സംഘടനക്കാരായ സര്‍ക്കാര്‍ ജീവനക്കാരാണ് ഇതിന് പിന്നിലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം . ഇത് ഗൗരവമായി പരിശോധിക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറയുന്നത് .
രാഷ്ട്രീയ നേതാക്കളോട് പട്ടിക പുതുക്കലിനെക്കുറിച്ച് വിശദമായി രണ്ടാ തവണ സംസാരിച്ചതാണെന്ന് ടീക്കാറാം മീണ പറയുന്നു . പലപ്പോഴും വേണ്ട പരിശോധന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും വ്യക്തികളില്‍ നിന്നും ഉണ്ടായില്ല . പരിശോധനക്കെത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ട് , വോട്ട് ചെയ്യാനെത്തിയപ്പോള്‍ പേരില്ല എന്ന പരാതി വിശ്വാസയോഗ്യമല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറയുന്നു .