KERALA

വോട്ടെണ്ണല്‍ ദിനത്തില്‍ കനത്ത സുരക്ഷ ; 22,640 പോലീസുകാരെ നിയോഗിച്ചു..

img

തിരുവനന്തപുരം :

വ്യാഴാഴ്ച്ച നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു .

22,640 പോലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ദിവസം ജില്ലാ പോലീസ് നിയന്ത്രണത്തില്‍ സംസ്ഥാനത്തൊട്ടാകെ വിന്യസിച്ചിരിക്കുന്നത് . ഇവരില്‍ 111 ഡി.വൈ.എസ്.പിമാരും , 395 ഇന്‍സ്പെക്ടര്‍മാരും , 2632 എസ്.ഐ – എ.എസ്.ഐമാരും ഉള്‍പ്പെടുന്നു. കൂടാതെ കേന്ദ്ര സായുധസേനയില്‍ നിന്ന് 1344 ഉദ്യോഗസ്ഥരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട് .

എല്ലാ ജില്ലകളില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് , സ്പെഷ്യല്‍ ബ്രാഞ്ച് തുടങ്ങിയ സ്പെഷ്യല്‍ യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരെയും ആവശ്യമുള്ള പക്ഷം ഡ്യൂട്ടിക്ക് നിയോഗിക്കുന്നതാണെന്നും അറിയിച്ചു . പ്രശ്‌ന ബാധിത പ്രദേശങ്ങളില്‍ അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് . ഏതു മേഖലയിലും എത്തിച്ചേരാന്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട് .

%d bloggers like this: