വോട്ടർമാരുടെ ചോദ്യങ്ങൾക്കു മുന്നിൽ നാണം കെട്ട് ബീജേപി പ്രവർത്തകർ…

BREAKING NEWS GENERAL NATIONAL POLITICS

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വോട്ടുതേടി ഇറങ്ങിയ ബിജെപി പ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ ഉതിര്‍ത്തു വോട്ടര്‍മാര്‍. ശബരിമല വിഷയം പറഞ്ഞു വോട്ടുചോദിച്ച പ്രവര്‍ത്തകരെ ഉത്തരം മുട്ടിച്ചു പറഞ്ഞുവിടുന്ന വോട്ടറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ്.

ബിജെപി ഒൗദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കുമ്മനം രാജശേഖരന‌് വേണ്ടി പ്രചരണം നടക്കുന്നുണ്ട്. ഇതിനിടെയാണ‌് ഏറെ പ്രതീക്ഷകളോടെ വോട്ട് ചോദിച്ചിറങ്ങിയ ബിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് വോട്ടര്‍മാർ രംഗത്തെത്തിയത‌്.

ഹിന്ദുക്കളെ ദ്രോഹിച്ചില്ലേ’ എന്ന ചോദ്യവുമായാണ് വോട്ട് ചോദിക്കാനെത്തിയ പ്രവർത്തകർ സംസാരം തുടങ്ങുന്നത്. ഹിന്ദുക്കളെ എങ്ങനെയാണ് ദ്രോഹിച്ചതെന്നായി വീട്ടുകാരന്റെ ചോദ്യം.

ശബരിമലയിലെ ആചാരം എന്നു പറഞ്ഞു തുടങ്ങിയ പ്രവർത്തകനോട് ശബരിമലയിലെ ആചാരം മാത്രം സംരക്ഷിച്ചാൽ മതിയോ എന്നാണ് വോട്ടറുടെ മറുചോദ്യം. തുടര്‍ന്ന് വോട്ടര്‍മാരില്‍ ഒരാള്‍ തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിച്ച നടപടിയില്‍ ബിജെപിക്കാര്‍ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് ചോദിച്ചു. വിമാനത്താവളം അദാനിക്ക് കൊടുത്തപ്പോള്‍ രാജാവിന്റെ കാലത്തുള്ള ആചാരം സംരക്ഷിക്കപ്പെട്ടോ എന്ന് നിങ്ങള്‍ അന്വേഷിച്ചോ എന്ന് വോട്ടര്‍മാര്‍ ചോദിച്ചു. വിമാനത്താവളത്തിന്റെ അകത്തുകൂടിയല്ലേ പത്മനാഭ ക്ഷേത്രത്തിലെ ആറാട്ട് പോകുന്നത്.

READ ALSO  ഡല്‍ഹി കോടതിയില്‍ വെടിവയ്പ്പ്; 3 പേര്‍ കൊല്ലപ്പെട്ടു; അഭിഭാഷക വേഷത്തില്‍ അക്രമികളാണ് വെടിയുതിര്‍ത്തത്

അപ്പോള്‍ ആ ആചാരം നിങ്ങള്‍ക്ക് സംരക്ഷിക്കേണ്ടെ എന്നും വോട്ടര്‍ ബിജെപി പ്രവര്‍ത്തകരോട് ചോദിച്ചു.

വിമാനത്താവളം അദാനിക്ക് കൊടുത്തിട്ടില്ലെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുമ്പോള്‍, പിന്നേ ഞങ്ങള്‍ ഈ ലോകത്തൊന്നും അല്ലാലോ ജീവിക്കുന്നത്. നിങ്ങള്‍ പറയുന്നതു കേള്‍ക്കാന്‍ ഇരിക്കുവല്ലേ എന്ന് വോട്ടര്‍ മറുപടി പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളം ലേലം വിളിക്കാന്‍ ഉണ്ടായിരുന്നല്ലോ എന്ന് ബിജെപിക്കാരന്‍ പറയുമ്പോള്‍, എന്തൊക്കെയാണ് ലേലത്തിന്റെ മാനദണ്ഡങ്ങള്‍ എന്ന് വോട്ടര്‍ തിരിച്ചു ചോദിക്കുന്നു. ഈ ചോദ്യത്തിന് പ്രവർത്തകർക്ക് ഉത്തരം മുട്ടുന്നുണ്ട്. സംസാരത്തിനിടയിൽ വോട്ടർ പകർത്തിയ വീഡിയോ ആണ‌് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത‌്.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍

ശബരിമലയിലെ കേസില്‍ നിങ്ങളുടെ എംഎല്‍എമാരും മന്ത്രിമാരും ആദ്യം പറഞ്ഞിരുന്നത് വിധി സ്വാഗതം ചെയ്യുന്നു എന്നല്ലേ പറഞ്ഞത്? എല്ലാ ക്ഷേത്രങ്ങളിലും എല്ലാ സ്ത്രീകളും കയറണം എന്നല്ലേ? സര്‍ക്കാര്‍ മുന്‍കൈ എടുത്തപ്പോള്‍ നിങ്ങള്‍ എതിരു പറഞ്ഞു. നിങ്ങള്‍ക്ക് ഈ ക്യാമറയുടെ മുമ്പില്‍ പറയാന്‍ പറ്റോ കുമ്മനം രാജശേഖരനു വേണ്ടി തെരഞ്ഞെടുപ്പിന് ആയുധമായി ശബരിമല എടുക്കുന്നുവെന്ന് വോട്ടര്‍ പ്രവര്‍ത്തകരോട് ചോദിച്ചു.

ശബരിമലയില്‍ എന്റെ ഭാര്യക്കും സഹോദരിക്കും കയറണമെന്ന് ആഗ്രഹമുണ്ടെന്ന് വോട്ടര്‍ പറയുമ്പോള്‍ 40 ദിവസം വ്രതമെടുത്തു വേണം പോകാനെന്ന് ബിജെപിക്കാര്‍ തിരിച്ചുപറയുന്നുണ്ട്. ഒരു വ്രതത്തിന്റേയും കഥ പറയേണ്ട. വ്രതം എടുത്ത് അവിടെ സംരക്ഷിക്കാന്‍ പോയവന്മാര്‍ക്കൊന്നും താടിയില്ലല്ലോ. അതൊന്നും എന്താ നിങ്ങള് പറയാത്തതെന്ന് വോട്ടര്‍ ചോദിക്കുന്നു.

അതോടെ കൂടുതൽ മറുപടി പറയാൻ നിൽക്കാതെ പ്രവർത്തകർ സ്ഥലം വിട്ടു.

READ ALSO  ഇന്ത്യന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നാല് ബംഗ്ലാദേശികള്‍ പിടിയില്‍
img